Logo
Tue, Jun 23, 2026 • 08:28 AM
LIVE TV
Watch

No business videos available

No Middle East videos available

പഞ്ചായത്ത് വക മരങ്ങള്‍ മുറിച്ചു വിറ്റു; സി.പി.എം പഞ്ചായത്ത് അംഗം ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റിൽ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 23, 2026
1 min read
SHARE:
SAVE: Login to save

പഞ്ചായത്ത് വക മരങ്ങള്‍ മുറിച്ചു വിറ്റു; സി.പി.എം പഞ്ചായത്ത് അംഗം ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റിൽ

പൊതു ശ്മശാനത്തിലും ആയുര്‍വേദ ആശുപത്രി വളപ്പിലും മരംമോഷണം നടത്തിയകേസില്‍ സിപിഎം പഞ്ചായത്ത് അംഗം ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. പെരിന്തല്‍മണ്ണ താഴേക്കോട് ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പൊതു ശ്മശാനത്തിലും ആയുര്‍വേദ ആശുപത്രി വളപ്പിലുമുണ്ടായ മരംമോഷണ കേസിലാണ് മുന്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും നിലവില്‍ സിപിഎം പഞ്ചായത്ത് അംഗവുമായ മൊയ്തുപ്പ ഉള്‍പ്പെടെ മൂന്ന് പേരെ പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. താഴേക്കോട് പിലാക്കല്‍ വീട്ടില്‍ മൊയ്തുപ്പ, താഴേക്കോട് പെന്നേത്ത് വീട്ടില്‍ സലീം, താഴേക്കോട് കരളി വീട്ടില്‍ ഇബ്രാഹിം എന്നിവരാണ് അറസ്റ്റിലായത്.

പൊതു ശ്മശാനത്തിലും ആയുര്‍വേദ ആശുപത്രി വളപ്പിലുമായി ഉണ്ടായിരുന്ന 28 ഓളം മരങ്ങള്‍ പ്രതികള്‍ അനധികൃതമായി മുറിച്ചുമാറ്റി വിറ്റതായാണ് പൊലീസ് കണ്ടെത്തിയത്. ഏകദേശം നാല് ലക്ഷം രൂപ വിലമതിക്കുന്ന മരങ്ങളാണ് ഇത്തരത്തില്‍ നഷ്ടമായതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10