Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രാഷ്ട്രീയത്തില്‍ വർഗീയത കൊണ്ടുവരുന്നത് നിക്ഷിപ്ത താത്പര്യക്കാർ ; വിജയരാഘവനെ തള്ളി സിപിഐയും

രാഷ്ട്രീയത്തില്‍ വർഗീയത കൊണ്ടുവരുന്നത് നിക്ഷിപ്ത താത്പര്യക്കാർ ; വിജയരാഘവനെ തള്ളി സിപിഐയും
  തിരുവനന്തപുരം : പാണക്കാട് പ്രസ്താവനയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനെ തള്ളി സിപിഐ. രാഷ്ട്രീയത്തില്‍ വര്‍ഗീയത കൊണ്ടുവരുന്നത് നിക്ഷിപ്ത താത്പര്യക്കാരാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. പരാമര്‍ശത്തില്‍ വിജയരാഘവനെ തിരുത്തി സിപിഎമ്മും രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജാഗ്രത വേണമെന്ന് സിപിഎം സെക്രട്ടേറിയറ്റ് ഓര്‍മ്മപ്പെടുത്തി. ലീഗിന്റെ പ്രവര്‍ത്തനം മതാധിഷ്ഠിതമല്ലെന്നും അതൊരു രാഷ്ട്രീയ കക്ഷിയാണെന്നും  അധ്യക്ഷനുമായി സഖ്യകക്ഷിയായ കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയതിനെ മറ്റൊരു തരത്തില്‍ ചിത്രീകരിക്കാന്‍ പാടില്ലായിരുന്നുവെന്ന വിലയിരുത്തലാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉയര്‍ന്നത്. മത-സാമുദായിക ഐക്യത്തിന്റെ ഈറ്റില്ലമായ പാണക്കാട് കുടുംബത്തിനെതിരെയും വര്‍ഗീയ പരാമര്‍ശം നടത്തേണ്ടതില്ലായിരുന്നുവെന്നും അത് തിരിച്ചടിയാകുമെന്നുമുള്ള വിലയിരുത്തലാണ് സി.പി.എമ്മിനുള്ളത്. കഴിഞ്ഞ 27ന് നടന്ന എല്‍.ഡി.എഫ് യോഗത്തിന് ശേഷമായിരുന്നു വിജയരാഘവന്‍റെ പ്രതികരണം. ''മതാധിഷ്ഠിത രാഷ്ട്രീയ ശക്തികളുമായി കൂട്ടുകെട്ട് വിപുലീകരിക്കുക എന്ന നിലയിലേക്ക് യു.ഡി.എഫും കോണ്‍ഗ്രസ് നേതൃത്വവും ചുരുങ്ങിപ്പോയി” എന്നതായിരുന്നു വിജയരാഘവന്റെ പരാമര്‍ശം. ഇതിനു പുറമേ ജമാഅത്തെ ഇസ്ലാമിയുമായി ലീഗിനെ കൂട്ടിക്കെട്ടാനും വിജയരാഘവന്‍ ശ്രമിച്ചിരുന്നു.

Related articles

See all
Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Popular News

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ; 1,088.3 കോടി രൂപ അനുവദിച്ച് സർക്കാർ

Popular News

'ജനങ്ങൾക്ക് സ്വന്തം പോലീസ് സ്റ്റേഷൻ എന്ന തോന്നലുണ്ടാകണം, നീതിയും പരിഹാരവും ഉറപ്പാക്കുന്ന ജ...

Popular News

ഭാരമില്ലാതെ പഠിക്കാം; അടുത്ത വർഷം മുതൽ എൽ.പി. ക്ലാസുകളിൽ സ്കൂൾ ബാഗ് പരിഷ്കരണം നടപ്പാക്കും

Save your stories

Sign in