Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

മറ്റ് രാജ്യങ്ങളിൽ ആരോഗ്യപ്രവര്‍ത്തകര്‍ക്കായുള്ള സുരക്ഷാ കിറ്റുകളില്‍ മാസ്കും സാനിറ്റെെസറും, ഇന്ത്യയില്‍ പാത്രവും ടോര്‍ച്ചും; മോദിയെ ട്രോളി രാഹുല്‍ ഗാന്ധി

മറ്റ് രാജ്യങ്ങളിൽ ആരോഗ്യപ്രവര്‍ത്തകര്‍ക്കായുള്ള  സുരക്ഷാ കിറ്റുകളില്‍ മാസ്കും സാനിറ്റെെസറും, ഇന്ത്യയില്‍ പാത്രവും ടോര്‍ച്ചും; മോദിയെ ട്രോളി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി:  കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കാതെ നന്ദി പ്രകടിപ്പിക്കുക മാത്രം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി രാഹുല്‍ ഗാന്ധി. ലോകത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്കായുള്ള  സുരക്ഷാകിറ്റുകളില്‍ മാസ്കും സാനിറ്റെെസറും സോപ്പുകളുമൊക്കെ ഉള്‍പ്പെടുത്തുമ്പോള്‍ ഇന്ത്യയില്‍ പാത്രങ്ങളും ടോര്‍ച്ചും ദീപവുമൊക്കെയാണ് കിറ്റുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ പരിഹസിച്ചു. സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കാതെ ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള നന്ദി സൂചകമായി പാത്രങ്ങള്‍ കൂട്ടിയടിച്ച് ശബ്ദമുണ്ടാക്കാനും ദീപം തെളിയിക്കാനും മോദി ആഹ്വാനം ചെയ്തിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരിഹാസം. മതിയായ സുരക്ഷാ ഉപകരണങ്ങളില്ലാത്തതിനാല്‍ നിരവധി ജീവനക്കാര്‍ അവരുടെ ജീവന്‍ അപകടത്തിലാക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.  

Related articles

See all
Popular News

ഇന്ത്യൻ ആത്മീയ പാരമ്പര്യങ്ങളെക്കുറിച്ച് അവർക്ക് ധാരണയില്ല'; ബിജെപിയെയും ആർഎസ്എസിനെയും വിമർ...

Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; ND...

Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Popular News

ദ്വിദിന സന്ദര്‍ശനത്തിനായി നേപ്പാള്‍ പ്രധാനമന്ത്രി ബാലന്‍ ഷാ ഇന്ന് ഇന്ത്യയിലെത്തും; മോദിയുമ...

Save your stories

Sign in