Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സലിംകുമാറിനെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധം ; ചലച്ചിത്രമേള ബഹിഷ്കരിച്ച് കോൺഗ്രസ്

സലിംകുമാറിനെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധം ;  ചലച്ചിത്രമേള ബഹിഷ്കരിച്ച് കോൺഗ്രസ്
കൊച്ചി : കൊച്ചിയിൽ രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങ് ഹൈബി ഈഡൻ എം.പി അടക്കമുളള കോൺഗ്രസ് ജനപ്രതിനിധികൾ ബഹിഷ്കരിച്ചു. ദേശീയ അവാർഡ് ജേതാവായ നടൻ സലിംകുമാറിനെ ചലചിത്ര മേളയിൽ നിന്നും മാറ്റി നിർത്തിയ നടപടിയിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ചത്. മന്ത്രി എ.കെ ബാലൻ ചലചിത്രമേള ഉദ്ഘാടനം ചെയ്തു. ഐഎഫ്എഫ്കെ ഉദ്ഘാടനച്ചടങ്ങില്‍നിന്ന് നടന്‍ സലിംകുമാറിനെ ഒഴിവാക്കിയത് വിവാദമായിരുന്നു. ചടങ്ങില്‍ തിരി തെളിയിക്കുന്ന 25 പുരസ്കാരജേതാക്കളുടെ ഒപ്പം സലിംകുമാറുണ്ടായിരുന്നില്ല. പ്രായക്കൂടുതലെന്ന് കാരണം പറഞ്ഞതായി സലിം കുമാര്‍ പറഞ്ഞു. എന്നാല്‍ ചടങ്ങില്‍ പങ്കെടുക്കുന്ന അമല്‍ നീരദും ആഷിഖ് അബുവും തനിക്കൊപ്പം പഠിച്ചവരാണെന്ന് സലിംകുമാര്‍ പറഞ്ഞു. തന്നെ ഒഴിവാക്കിയതിനു പിന്നില്‍ രാഷ്ട്രീയമാണ് കാരണം. സിപിഎം മേളയില്‍ കോണ്‍ഗ്രസുകാരനെ പങ്കെടുപ്പിക്കുന്നില്ലെന്നും സലിം കുമാര്‍  പറഞ്ഞു

Related articles

See all
Popular News

പെരിങ്ങോട്ടുകുറിശ്ശിയിലെ ജ്വല്ലറിയില്‍ ആയുധം കാട്ടി കവര്‍ച്ച; 20 പവനോളം സ്വര്‍ണം കവര്‍ന്നു

Popular News

ചക്കക്കൊമ്പൻ ദൗത്യത്തിൽ ആശ്വാസം; അരമണിക്കൂറിലേറെ നീണ്ട ആശങ്കയ്ക്കൊടുവിൽ കൊമ്പൻ കരയ്ക്ക് കയ...

Popular News

ന്യൂട്രീ ട്യൂബർ കേരളം; പോഷകസമൃദ്ധമായ ഭക്ഷണശീലത്തിനും ഭക്ഷ്യസ്വയംപര്യാപ്തതയ്ക്കുമായി കിഴങ്ങ...

Popular News

കൃത്രിമ വിലക്കയറ്റം തടയാൻ കർശന പരിശോധനക്ക് സർക്കാർ; 70-ലധികം ക്രിസ്മസ് ചന്തകളും നാല് മെഗാ...

Save your stories

Sign in