Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'ചേര്‍ത്തുപിടിച്ച് സര്‍ക്കാര്‍'; കടലില്‍ കാണാതായ ഗൗതം കൃഷ്ണയുടെ വീട്ടില്‍ മുഖ്യമന്ത്രിയെത്തി; ആശ്വാസമേകി, തിരച്ചില്‍ ശക്തമായി തുടരുമെന്ന് ഉറപ്പ് നല്‍കി

'ചേര്‍ത്തുപിടിച്ച് സര്‍ക്കാര്‍'; കടലില്‍ കാണാതായ ഗൗതം കൃഷ്ണയുടെ വീട്ടില്‍ മുഖ്യമന്ത്രിയെത്തി; ആശ്വാസമേകി, തിരച്ചില്‍ ശക്തമായി തുടരുമെന്ന് ഉറപ്പ് നല്‍കി

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധനത്തിനിടെ ബോട്ട് തകർന്ന് കടലിൽ കാണാതായ ഗൗതം കൃഷ്ണയുടെ വീട്ടിലെത്തി ആശ്വാസമേകി മുഖ്യമന്ത്രി. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്ന മുഖ്യമന്ത്രി, കാണാതായവർക്കായി എല്ലാ സംവിധാനങ്ങളും ഏകോപിപ്പിച്ച് മുൻപെങ്ങുമില്ലാത്ത വിധം വ്യാപകമായ തിരച്ചിൽ തുടരുകയാണെന്ന് ഉറപ്പുനൽകി. കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

മന്ത്രി ഷിബു ബേബി ജോണിനൊപ്പമാണ് മുഖ്യമന്ത്രി നീണ്ടകരയിലെ ഗൗതത്തിന്റെ വീട്ടിലെത്തിയത്. അപകടത്തിൽ ഗൗതത്തിന്റെ പിതാവിനെയും മുത്തശ്ശനെയും നഷ്ടപ്പെട്ടതിനെ തുടർന്ന് സമാനതകളില്ലാത്ത ദുഃഖത്തിലൂടെ കടന്നുപോകുന്ന കുടുംബത്തെ അദ്ദേഹം ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു. കുടുംബം പങ്കുവെക്കുന്നത് അവരുടെ വലിയ വേദനയാണെന്നും അതിനെ ആ നിലയിൽ തന്നെയാണ് സർക്കാർ ഉൾക്കൊള്ളുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മത്സ്യത്തൊഴിലാളികൾ നേരിടുന്ന ഇത്തരം അപകടങ്ങളും ദുരന്തങ്ങളും കൈകാര്യം ചെയ്യുന്നതിനായി ഉടൻതന്നെ ഒരു ഏകീകൃത മാർഗ്ഗരേഖ (Standard Operating Procedure - SOP) തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിലവിൽ നേവിയുടെയും കോസ്റ്റ് ഗാർഡിന്റെയും പ്രാദേശിക മത്സ്യത്തൊഴിലാളികളുടെയും സഹായത്തോടെ ഉൾക്കടലിൽ ഉൾപ്പെടെ ഗൗതം കൃഷ്ണയ്ക്കായുള്ള തിരച്ചിൽ ഊർജ്ജിതമായി പുരോഗമിക്കുകയാണ്.

Related articles

See all
Popular News

'പിണറായി സർക്കാരിനെ തിരുത്താന്‍ പാർട്ടിക്കായില്ല; എം.വി ഗോവിന്ദന് ഔചിത്യ ബോധമില്ല': കൊല്ലം...

Popular News

കൊല്ലം നീണ്ടകരയില്‍ സ്ത്രീധന പീഡനം: കുറ്റക്കാര്‍ക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് ആഭ...

Popular News

ആ ക്യാപ്സ്യൂളും ചീറ്റി; കോടിയേരിയുടെ പോസ്റ്റർ കീറിയത് SFI ക്കാരൻ തന്നെ! തെളിവുകള്‍ പുറത്ത...

Popular News

"പിണറായിക്ക് ചിലത് ഒളിക്കാനുണ്ട്"; DYFI അക്രമത്തിന് പിന്നിൽ സി.പി.എം നേതൃത്വമെന്ന് ഒ.ജെ. ജ...

Save your stories

Sign in