Logo
Sat, Jun 13, 2026 • 03:31 AM
LIVE TV
Watch

No business videos available

No Middle East videos available

പ്രകൃതിയെ തൊട്ടുള്ള വികസനം; 'കതിര്' പദ്ധതിക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 05, 2026
1 min read Updated: June 12, 2026
SHARE:
SAVE: Login to save

പ്രകൃതിയെ തൊട്ടുള്ള വികസനം; 'കതിര്' പദ്ധതിക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: പരിസ്ഥിതിയേയും പ്രകൃതിയേയും കാലാവസ്ഥയെയും പൂർണ്ണമായി സംരക്ഷിച്ചുകൊണ്ടുള്ള വികസന പദ്ധതികളാകും സർക്കാർ നടപ്പിലാക്കുകയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കൃഷി വകുപ്പ് ആരംഭിക്കുന്ന 'കതിര്', 'ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം' എന്നീ പദ്ധതികൾ സെക്രട്ടറിയേറ്റ് വളപ്പിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ പുരോഗതിക്ക് വികസനം അനിവാര്യമാണെങ്കിലും, അത് പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് മാത്രമായിരിക്കണം നടപ്പിലാക്കേണ്ടതെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

കേരളത്തെ പച്ചക്കറി ഉത്പാദനത്തിൽ സ്വയംപര്യാപ്തതയിലേക്ക് എത്തിക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി പൊതുജനങ്ങളുടെയും വിവിധ വകുപ്പുകളുടെയും സജീവമായ പങ്കാളിത്തം ആവശ്യമാണ്. വരാനിരിക്കുന്ന ഓണക്കാലത്ത് പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന വിഷരഹിത പച്ചക്കറികൾ എല്ലാ വീടുകളിലും എത്തിക്കാൻ ഈ പദ്ധതികളിലൂടെ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

സെക്രട്ടറിയേറ്റ് വളപ്പിൽ വൃക്ഷത്തൈകളും പച്ചക്കറി തൈകളും നട്ടുകൊണ്ട് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ചേർന്നാണ് പദ്ധതികൾക്ക് ഔപചാരികമായി തുടക്കം കുറിച്ചത്. കൃഷി വകുപ്പിന്റെ പുതിയ കാർഷിക മുന്നേറ്റത്തിന് കരുത്തുപകരാൻ മന്ത്രിസഭാംഗങ്ങളും ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കാളികളായി.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10