Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പിവി അന്‍വറിന്‍റെ തടയണ പൊളിച്ചുമാറ്റാന്‍ പഞ്ചായത്ത് ; ടെന്‍ഡർ വിളിച്ചു

പിവി അന്‍വറിന്‍റെ തടയണ  പൊളിച്ചുമാറ്റാന്‍ പഞ്ചായത്ത് ; ടെന്‍ഡർ വിളിച്ചു
കോഴിക്കോട് : നിലമ്പൂർ എംഎൽഎ പി വി അൻവറിന്‍റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ പാർക്കിന് വേണ്ടി നിർമിച്ച തടയണകൾ കൂടരഞ്ഞി പഞ്ചായത്ത് പൊളിച്ചുമാറ്റും. ഇതിനുള്ള ടെൻഡർ നടപടി ആരംഭിച്ചു. ജില്ലാ കളക്ടർ മുപ്പത് ദിവസം സമയം അനുവദിച്ചിട്ടും പൊളിച്ചു നീക്കാത്തതിനെ തുടർന്നാണ് പഞ്ചായത്ത് നടപടികളിലേക്ക് കടന്നത്. നേരത്തെ തടയണകളിലെ വെള്ളം ഒഴുക്കി കളഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് അധികൃതർ ടെൻഡർ നടപടികളിലേക്ക് കടന്നത്. 60,000 രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.പ്രദേശത്ത് ജലദൗർലഭ്യം ഇല്ലാതായത് തടയണ നിർമിച്ചതോടെയാണെന്നാണ് നാട്ടുകാർ പറയുന്നത്.ഇവ ജലസംഭരണികളായി നിലനിർത്തണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ കളക്ടറെ സമീപിച്ചിരുന്നു. എന്നാൽ നാട്ടുകാരുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. തടയണകൾ എത്രയും പെട്ടെന്ന് പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകർ രംഗത്തെത്തിയിരുന്നു.

Related articles

See all
Popular News

മയക്കുവെടിയേറ്റിട്ടും മയങ്ങാതെ ചക്കക്കൊമ്പന്‍; ശക്തമായ കാറ്റും മഴയും, ചക്കക്കൊമ്പന്‍ ദൗത്യ...

Popular News

ചക്കക്കൊമ്പൻ ദൗത്യം; ആനയെ മയക്കുവെടിവെച്ചു, റേഡിയോ കോളർ ഘടിപ്പിക്കുന്ന നടപടികൾ ആരംഭിച്ചു

Popular News

ഡ്രൈവിങ് ലൈസൻസ് ഇനി അത്ര എളുപ്പമല്ല, ഹസാഡ് പെർസെപ്ഷൻ ടെസ്റ്റ് കൂടെ പാസാകണം; ഡിസംബർ 1 മുതൽ...

Popular News

നാളെ സംസ്ഥാന വ്യാപകമായി ഭരണഘടനാ സംരക്ഷണ ദിനം ആചരിക്കാന്‍ കോണ്‍ഗ്രസ്; മുഖ്യമന്ത്രി ഉദ്ഘാടനം...

Save your stories

Sign in