Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പണം വാങ്ങിയിട്ടും ഫ്ളാറ്റ് നല്‍കാതെ വഞ്ചിച്ചു, ഗൗ​തം ഗം​ഭീ​റി​നെ​തി​രെ കുറ്റപത്രം

പണം വാങ്ങിയിട്ടും ഫ്ളാറ്റ് നല്‍കാതെ വഞ്ചിച്ചു, ഗൗ​തം ഗം​ഭീ​റി​നെ​തി​രെ കുറ്റപത്രം
ഫ്ലാറ്റ് തട്ടിപ്പ് കേസിൽ ബി​ജെ​പി എം​പി​യും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ ഗൗ​തം ഗം​ഭീ​റി​നെ​തി​രെ കുറ്റപത്രം. ഡൽഹി പൊലീസാണ് ഗംഭീറിനെതിരെ അ​നു​ബ​ന്ധ കു​റ്റ​പ​ത്രം സ​മ​ർ​പ്പിച്ചത്. ഗംഭീർ ഉൾപ്പെടെ നിരവധി ആളുകൾ കേസിൽ പ്രതികളാണ്. 2011ലാണ് കേസിന് ആസ്പദമായ സംഭവം. ​ഗാ​സി​യാ​ബാ​ദി​ലെ ഇ​ന്ധി​രാ​പു​ര​ത്ത് ഫ്ളാ​റ്റ് ബു​ക്ക് ചെ​യ്ത അ​മ്പ​തോ​ളം പേരെ വഞ്ചിച്ച രുദ്ര ബിൽഡ് വെൽ റിയാലിറ്റി പ്രൈവറ്റ് ലിമിറ്റഡ്, എച്ച്ആർ ഇൻഫ്രാസിറ്റി പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികൾക്കെതിരെയാണ് കേസ്. ഇരു കമ്പനികളും ചേർന്ന് ഫ്ലാറ്റ് നൽകാമെന്നു പറഞ്ഞ് പണം വാങ്ങിയ ശേഷം ഇവരെ വഞ്ചിക്കുകയായിരുന്നു.. വഞ്ചിക്കപ്പെട്ടവരുടെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഈ കമ്പനികളുടെ ബ്രാൻഡ് അംബാസിഡറായിരുന്നു ഗൗതം ഗംഭീർ. 2011ൽ നടത്തിയ തട്ടിപ്പിൽ പരാതി ലഭിക്കുന്നത് 2016ലായിരുന്നു. കോടിക്കണക്കിനു രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് പൊലീസ് ഭാഷ്യം. പണം മുൻകൂറായി വാങ്ങിയിട്ട് ഫ്ലാറ്റ് നൽകാതെ തട്ടിപ്പ് നടത്തിയതായാണ് എഫ്ഐആർ.

Related articles

See all
Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Popular News

ദ്വിദിന സന്ദര്‍ശനത്തിനായി നേപ്പാള്‍ പ്രധാനമന്ത്രി ബാലന്‍ ഷാ ഇന്ന് ഇന്ത്യയിലെത്തും; മോദിയുമ...

Popular News

വോട്ട് വെട്ടല്‍ വിവാദം: പ്രതിരോധത്തിലായി ബിജെപി; ഉത്തര്‍പ്രദേശില്‍ ബൂത്ത് ഏജന്റുമാര്‍ക്ക്...

Popular News

വിദേശ നിക്ഷേപകരുടെ ചട്ടങ്ങളില്‍ ഇളവ്; സെബിയുടെ നീക്കത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ കടന്നാക...

Save your stories

Sign in