Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ബിജെപിയുടെ വരുമാനത്തില്‍ വന്‍കുതിപ്പ് , 2019-20 ല്‍ പാർട്ടിയുടെ വരുമാനം 3623 കോടി ; സിപിഎമ്മിനും വർധന

ബിജെപിയുടെ വരുമാനത്തില്‍ വന്‍കുതിപ്പ് , 2019-20 ല്‍ പാർട്ടിയുടെ വരുമാനം 3623 കോടി ; സിപിഎമ്മിനും വർധന
ന്യൂഡൽഹി: കേന്ദ്രം ഭരിക്കുന്ന ബിജെപി യുടെ വരുമാനത്തില്‍ ഒരുവർഷം കൊണ്ട് 50 ശതമാനത്തിലേറെ വർധന. രാജ്യത്തെ ദേശീയ പാർട്ടികളുടെ ആകെ വരുമാനത്തിൽ 76 ശതമാനവും ബിജെപിക്കാണ്. 2019 - 20 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ ഏഴ് ദേശീയ പാർട്ടികൾക്കുംകൂടി ആകെ ലഭിച്ചത് 4758 കോടി രൂപയാണ്. അതിൽ 3623 കോടിയും ബിജെപിക്കാണ് കിട്ടിയത്. ഇക്കാലയളവില്‍ കോൺഗ്രസിന്‍റെ വരുമാനം 25.7 ശതമാനം കുറഞ്ഞ് 918 കോടി രൂപയിൽ നിന്ന് 682 കോടിയായി . വിവിധ ഉറവിടങ്ങളിൽ നിന്നായി 2018-’19-ൽ ബിജെപിക്ക് 2410 കോടി രൂപ ലഭിച്ചത് തൊട്ടടുത്ത സാമ്പത്തികവർഷം 50.34 ശതമാനം വർധിച്ചു. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടനയാണ് കണക്കുകൾ വിലയിരുത്തി റിപ്പോർട്ട് തയ്യാറാക്കിയത്. സിപിഎമ്മിന് 2018-’19-ൽ 100 കോടി രൂപയായിരുന്നത് അടുത്ത സാമ്പത്തികവർഷം 158 കോടിയായി. എൻസിപി യുടേത് 50 കോടിയിൽനിന്ന് 85 കോടിയായും വർധിച്ചു. ശതമാനക്കണക്കിൽ ഏറ്റവും വരുമാനം വർധിച്ചത് (68.77 ശതമാനം) എൻസിപി ക്കാണ്.        

Related articles

See all
Popular News

ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർമൂൺ നാളെ; 'ബീവര്‍ മൂണ്‍' എന്ന പേരിന് പിന്നിലെ കാരണമറിയാം

Popular News

ഡൽഹിയിൽ ബിഎസ്-6 വാഹനങ്ങൾ മാത്രം മതി: കർശന നിലപാടുമായി സുപ്രീംകോടതി

Popular News

വാട്‌സ്ആപ്പ് ഉപയോഗത്തിന് കേന്ദ്ര മുന്നറിയിപ്പ്: രഹസ്യവിവരങ്ങൾ പങ്കുവയ്ക്കരുത്; വെബ് അക്കൗണ...

Popular News

ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ കേസ്: പ്രതി ഇര്‍ഫാന്‍ സിറാജ് പാഡയുടെ ശിക്ഷ മരവിപ്പിച്ച് സുപ്രീ...

Save your stories

Sign in