Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അടൂർ ഗോപാലകൃഷ്ണനെതിരെ കുമ്മനവും

അടൂർ ഗോപാലകൃഷ്ണനെതിരെ കുമ്മനവും
തിരുവനന്തപുരം: അടൂർ ഗോപാലകൃഷ്ണനെതിരെ ബി.ജെ.പിയുടെ കൂടുതല്‍ നേതാക്കള്‍ വാളോങ്ങുന്നു. ഇപ്പോള്‍ കുമ്മനം രാജശേഖരനാണ് അടൂരിനെതിരെ രംഗത്തുവന്നിരിക്കുന്നത്. അടൂരിന് ജയ് ശ്രീറാം വിളിയോട് അസഹിഷ്ണുതയെന്ന് കുമ്മനം രാജശേഖരൻ കുറ്റപ്പെടുത്തി. രാമനെ അടൂർ വർഗീയമായി ചിത്രീകരിച്ചു. ആക്രമണത്തെ എതിര്‍ക്കാന്‍ ശ്രീരാമ മന്ത്രം ഉപയോഗിച്ചത് ശരിയായില്ലെന്നും കുമ്മനം പറഞ്ഞു. ശ്രീരാമനെ വികൃതമായി ചിത്രീകരിച്ചയാളാണ് അടൂരെന്നും കുമ്മനം ആരോപിച്ചു. എന്തുകൊണ്ടാണ് വിരോധമെന്ന് അറിയില്ല. ആക്രമണത്തെ പ്രതിരോധിക്കാന്‍ ശ്രീരാമമന്ത്രത്തെ ഉപയോഗിച്ചത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. ജയ് ശ്രീറാം വിളിച്ച് ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നവര്‍ക്കെതിരെ എന്തു നടപടിയെടുത്തെന്ന് ചോദിച്ചുകൊണ്ട് സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചതോടെയാണ് അടൂരിനെതിരെ ബി.ജെ.പി രംഗത്തെത്തിയത്. കത്തില്‍ അടൂരും ഒപ്പിട്ടിരുന്നു. ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണനായിരുന്നു അടൂരിനെതിരെ ആദ്യം രംഗത്തെത്തിയത്.

Related articles

See all
Popular News

പിഎസ്‌സി റാങ്ക് പട്ടികയിൽ എസ്‌എഫ്‌ഐ വിദ്യാർത്ഥികളുടെ കൂട്ടനിയമനം; ക്രമക്കേട് അന്വേഷിക്കാൻ...

Popular News

ഇ.എം. രാധയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

Popular News

ഇഎംഎസിന്റെ മകള്‍ ഇ എം രാധ അന്തരിച്ചു

Popular News

പ്രതിരോധശേഷി പൂര്‍ണമായും നഷ്ടപ്പെട്ടു; വൃക്ക രോഗം ബാധിച്ചു; ഫെയര്‍നെസ് ക്രീമിന്റെ ഇരയായെന്...

Save your stories

Sign in