Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

CONGRESS| ബിഹാര്‍ വോട്ടര്‍ പട്ടിക വിവാദം: ചര്‍ച്ച ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് പാര്‍ലമെന്‍റില്‍ നോട്ടീസ് നല്‍കും

CONGRESS| ബിഹാര്‍ വോട്ടര്‍ പട്ടിക വിവാദം: ചര്‍ച്ച ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് പാര്‍ലമെന്‍റില്‍ നോട്ടീസ് നല്‍കും
വോട്ടര്‍ പട്ടിക വിവാദം ഇന്ന് പാര്‍ലമെന്റില്‍ ഉന്നയിക്കും. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വോട്ടര്‍ പട്ടിക അട്ടിമറി ആരോപണം ഇന്ന് പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. ചര്‍ച്ച ആവശ്യപ്പെട്ട് ഇരു സഭകളിലും ഇന്ന് പ്രതിപക്ഷം നോട്ടീസ് നല്‍കും. രാഹുലിന് പിന്തുണയുമായി ഇന്ത്യാ സഖ്യ യോഗവും ഒപ്പമുണ്ട്്. ഇന്നലെ ഇന്ത്യാ സഖ്യത്തിന്റെ യോഗം രാഹുല്‍ ഗാന്ധി വിളിച്ചു ചേര്‍ത്തിട്ടുണ്ടായിരുന്നു. ഇന്ന് ബംഗളൂരുവില്‍ രാഹുലിന്റെ നേതൃത്വത്തില്‍ ഒരു ലക്ഷം പേരെ അണിനിരത്തിയാണ് വിഷയത്തില്‍ പ്രതിഷേധം നടത്തുക. രാഹുല്‍ ഉന്നയിച്ച ബിഹാറിലെ സമഗ്രവോട്ടര്‍ പട്ടിക പരിഷ്‌കരണ വിഷയത്തോടൊപ്പം വോട്ടര്‍ പട്ടിക അട്ടിമറി ആരോപണവും ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടായിരിക്കും യുഡിഎഫ് എംപിമാര്‍ നോട്ടീസ് നല്‍കുന്നത്. ഇന്നലെ ചേര്‍ന്ന ഇന്ത്യാ സഖ്യ യോഗത്തില്‍ രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടിയ വിഷയങ്ങളോട് പൂര്‍ണമായി യോജിച്ചിരുന്നു. തിങ്കളാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷനിലേക്കുള്ള പ്രതിപക്ഷ മാര്‍ച്ചിന് രാഹുല്‍ ഡാന്ധി നേതൃത്വവും നല്‍കും. ബീഹാറിലും അടുത്തയാഴ്ച ഇന്ത്യ സഖ്യം പ്രതിഷേധ യാത്ര സംഘടിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ആരോപണത്തിനുള്ള തെളിവ് രേഖാമൂലം നല്‍കാന്‍ ആവശ്യപ്പെട്ട് കര്‍ണ്ണാടകയിലെയും ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ രാഹുല്‍ ഗാന്ധിക്ക് ഇന്നലെ കത്തയച്ചിരുന്നു. എന്നാല്‍ രേഖാ മൂലം പരാതി നല്‍കില്ലെന്നാണ് കോണ്‍ഗ്രസ് അറിയിക്കുന്നത്. എന്തായാലും, ഇന്നലെ രാഹുല്‍ ഗാന്ധി നടത്തിയ വാര്‍ത്താസമ്മേളനത്തിലൂടെ വലിയ ഒരു ബോംബാണ് എറിഞ്ഞു വിട്ടത്.

Related articles

See all
Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ഭയന്ന് മോദി സര്‍ക്കാര്‍ പാർലമെന്റിൽ നിന്ന് ഒളിച്ചോടുന്നു;...

Popular News

'രാവണനെ മഹത്വവത്കരിക്കുന്നു, ഇതിഹാസത്തെ വളച്ചൊടിക്കുന്നു'; സിനിമയുടെ പ്രദർശനം നിർത്തിവെക്ക...

Popular News

ആഗോള തലത്തിൽ അമേരിക്കയുടെ നേതൃത്വത്തിന് മങ്ങലേൽക്കുന്നോ? ;രാഹുൽ ഗാന്ധിയുടെ ആശങ്ക ശരിവെച്ച്...

Popular News

വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും ജനം നല്‍കിയ മറുപടി; രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പിലെ...

Save your stories

Sign in