Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'ഭൗമ' നവംബർ 12-ന് തിയേറ്ററുകളിലേക്ക്; റിലീസ് പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ

'ഭൗമ' നവംബർ 12-ന് തിയേറ്ററുകളിലേക്ക്; റിലീസ് പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ

ആറ്റസ് ഫിലിംസിന്റെ ബാനറിൽ അസം കാദിയാർ നിർമ്മിച്ച്, റെജിൻ എസ്. ബാബു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'ഭൗമ' എന്ന ചിത്രം നവംബർ 12-ന് തിയേറ്ററുകളിലെത്തുന്നു. ഭാവനാ റിലീസ് പ്രദർശനത്തിനെത്തിക്കുന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു കൊണ്ടുള്ള അനൗൺസ്‌മെന്റ് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. കൊച്ചി, പീരുമേട് എന്നിവിടങ്ങളിലായിട്ടാണ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നത്.

ഒറ്റപ്പെട്ട ഒരു ബംഗ്ലാവിന്റെയും പഴയകാല വില്ലിസ് ജീപ്പിന്റെയും പശ്ചാത്തലത്തിൽ, വ്യത്യസ്ത ഭാവങ്ങളിലുള്ള കഥാപാത്രങ്ങളുമായാണ് പോസ്റ്റർ എത്തിയിരിക്കുന്നത്. കഥയിൽ ഈ ബംഗ്ലാവിനും ജീപ്പിനും ഏറെ പ്രാധാന്യമുണ്ടെന്നാണ് പോസ്റ്റർ നൽകുന്ന പ്രധാന സൂചന. മിസ്റ്ററിയും ദുരൂഹതകളും ഉദ്വേഗവും നിറച്ച, മഞ്ഞണിഞ്ഞ മനോഹരമായ ദൃശ്യാനുഭവമായിരിക്കും ഈ ചിത്രമെന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്.

ദിലിഷ് പോത്തൻ, വിനീത്, സാഗർ സൂര്യ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ വിജയ് ബാബു, ജാഫർ ഇടുക്കി, രഘുനാഥ് പലേരി, സെന്തിൽ കൃഷ്ണ, മധുപാൽ, മണിക്കുട്ടൻ, ഭഗത് മാനുവൽ, സജിൻ ചെറുകയിൽ, ബിപിൻ പെരുമ്പള്ളി, ലെന, മെറിൻ ഫിലിപ്പ്, മോഷ, സെൻ ഗുപ്ത, രേവതി ശർമ്മ, കാവ്യ ഭാനു, അനിതാ നായർ, പ്രവീണ, നിൽജ, ജെയിൻ ആൻഡ്രൂസ്, ബിനോജ് വില്യം, അപർണ്ണ ജോൺസ്, നസ്‌ലിൻ ജമീല, നൗഷാദ്, എൻ.പി. നിസ്സ തുടങ്ങി വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്.

ഡോണി കടമ്മനിട്ടയുടെ കഥയ്ക്ക് ക്രിസ്റ്റോ സേവ്യറാണ് സംഗീതം നൽകുന്നത്. ശരൺ വേലായുധൻ ഛായാഗ്രഹണവും സൂരജ് ഇ.എസ്. എഡിറ്റിംഗും നിർവ്വഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈൻ അപ്പുണ്ണി സാജനും, കലാസംവിധാനം സിബിൻ വർഗീസും, മേക്കപ്പ് റോണി വെള്ളത്തൂവലുമാണ്. മറ്റ് പ്രധാന സാങ്കേതിക വിഭാഗങ്ങളിൽ ഗോപിക ഉണ്ണികൃഷ്ണൻ (കോസ്റ്റ്യൂം), കലൈ കിംഗ്സ്റ്റൺ (ആക്ഷൻ), ജയദേവൻ ചക്കാടത്ത് (സൗണ്ട് ഡിസൈൻ), രാജാകൃഷ്ണൻ എം.ആർ. (ഫൈനൽ മിക്സ്), ലിജു പ്രഭാകർ (കളറിസ്റ്റ്), ജോബ് ജോർജ് (പ്രൊഡക്ഷൻ കൺട്രോളർ), വാഴൂർ ജോസ് (പി.ആർ.ഓ) എന്നിവരും പ്രവർത്തിച്ചിരിക്കുന്നു.

Related articles

See all
Popular News

ബിഗ് ബഡ്ജറ്റ് ചിത്രം 'ഹരിവരാസനം'; അജിത് വിനായക ഫിലിംസും പനോരമ സ്റ്റുഡിയോസും കൈകോർക്കുന്നു

Popular News

സന്ദീപ് പ്രദീപിന്റെ 'കോസ്മിക് സാംസണ്‍' നവംബര്‍ 27-ന് ആഗോള റിലീസായി തിയേറ്ററുകളിലേക്ക്

Popular News

'ഒരിടവേളയ്ക്ക് ശേഷം ഇന്നലെ ഒരു സിനിമ ഒറ്റയിരുപ്പിൽ കണ്ടു, മനസിൻ കയറിയ ഒരാൾ ഗ്ലിക്സനാണ്'; '...

Popular News

ബിഗ് ബോസിൽ നിന്ന് അവധിയെടുത്ത് സൽമാൻ ഖാൻ; പകരം രോഹിത് ഷെട്ടി

Save your stories

Sign in