Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കെ.എം ചാണ്ടിയുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം; അനുസ്മരിച്ച് നേതാക്കള്‍| VIDEO

കെ.എം ചാണ്ടിയുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം; അനുസ്മരിച്ച് നേതാക്കള്‍| VIDEO
തിരുവനന്തപുരം: സമുന്നത കോണ്‍ഗ്രസ് നേതാവും കെ.പി.സി.സി മുന്‍ അധ്യക്ഷനും  ഗവര്‍ണറുമായിരുന്ന  കെ.എം ചാണ്ടിയുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജന്മശതാബ്ദി ആഘോഷത്തിന്‍റെ  ഉദ്ഘാടനം കെ.പി.സി.സി ആസ്ഥാനത്ത്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  നിർവ്വഹിച്ചു. കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ മാതൃകയായിരുന്ന വ്യക്തിയായിരുന്നു കെ.എം ചാണ്ടിയെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ കോൺഗ്രസിന് മറക്കാൻ കഴിയാത്ത വ്യക്തിയാണ് കെ.എം ചാണ്ടി. കേരള രാഷ്ട്രീയത്തിൽ സ്വന്തമായൊരിടം സമ്മാനിച്ച് കടന്നു പോയ അതുല്യ പ്രതിഭയാണ് അദ്ദേഹമെന്നും  പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രൊഫ. കെ.എം.ചാണ്ടിയുടേത് സുതാര്യവും സത്യസന്ധവുമായ ജീവിതമായിരുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് പ്രത്യേക താത്പര്യം കാണിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. അന്നത്തെ കെ‌.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പ്രചോദനമായിരുന്ന വ്യക്തിയായിരുന്നു  കെ.എം ചാണ്ടിയെന്നും അദ്ദേഹം അനുസ്മരിച്ചു. കെ.എസ്.യുവിനെയും യൂത്ത് കോൺഗ്രസിനെയും ശക്തിപ്പെടുത്താൻ ഏറ്റവും അധികം സംഭാവന ചെയ്ത നേതാവാണ് കെ.എം.ചാണ്ടി എന്നും അദ്ദേഹത്തിന്‍റെ ഓർമ്മകൾ കൂടുതൽ ആവേശത്തോടു കൂടി പ്രവർത്തിക്കാൻ കോൺഗ്രസിന് തുണയാകുമെന്നും കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി പറഞ്ഞു. മുൻ കെ.പി.സി.സി. പ്രസിഡന്‍റുമാരായ  വി.എം.സുധീരൻ, എം.എം.ഹസ്സൻ, കെ പി സി സി വർക്കിംഗ് പ്രസിഡൻ്റ് കൊടിക്കുന്നിൽ സുരേഷ്, കെ.പി സി സി വൈസ് പ്രസിഡൻ്റുമാരായ ജോസഫ് വാഴക്കൻ, മൺവിള രാധാകൃഷ്ണൻ, കെ പി സി സി ജനറൽ സെക്രട്ടറിമാരായ തമ്പാനൂർ രവി, പാലോട് രവി, കെ.പി അനിൽ കുമാർ, ഡി.സി.സി പ്രസിഡന്‍റുമാരായ നെയ്യാറ്റിൻകര സനൽ, ബിന്ദു കൃഷ്ണ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.   https://www.facebook.com/JaihindNewsChannel/videos/1720925094712227

Related articles

See all
Popular News

'നേതാക്കള്‍ കൈകൊടുത്ത് പിരിയും, ആ വൃദ്ധമാതാവും ഭാര്യയും കുട്ടികളും ജീവിതാവസാനംവരെ അയാളെ കാ...

Popular News

റാസല്‍ഖൈമ ബസപകടം; മരിച്ച മൂന്ന് മലയാളികളെ തിരിച്ചറിഞ്ഞു

Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയ...

Popular News

അതിജീവിതകള്‍ക്ക് സമഗ്ര പിന്തുണയും സാമ്പത്തിക ശാക്തീകരണവും ഉറപ്പാക്കാന്‍ 'SPEAK UP TO STAND...

Save your stories

Sign in