Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ബാങ്ക് ജീവനക്കാർ അനിശ്ചിതകാല സമരത്തിലേക്ക്

ബാങ്ക് ജീവനക്കാർ അനിശ്ചിതകാല സമരത്തിലേക്ക്
പത്തു പൊതുമേഖലാ ബാങ്കുകൾ ലയിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരേ ബാങ്ക് ജീവനക്കാർ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നു. ആദ്യപടിയായി നാലു ബാങ്കിo ഗ് യൂണിയനുകൾ സെപ്റ്റംബർ 26, 27 തീയതികളിൽ പണിമുടക്കും ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോൺഫെഡറേഷൻ ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ , ഇന്ത്യൻ നാഷണൽ ഓഫീസേഴ്സ് കോൺഗ്രസ് നാഷണൽ ഓർഗനൈസേഷൻ ഓഫ് ബാങ്ക് ഓഫീസേഴ്സ് എന്നീ സംഘടനകളാണ് സമരത്തിന് ആഹ്വാനം ചെയ്തത്. സെപ്റ്റംബർ 25 അർധരാത്രി മുതൽ സെപ്റ്റംബർ 27 അർധരാത്രി വരെ 48 മണിക്കൂറാണ് പണിമുടക്ക്. സർക്കാർ ലയനനടപടികളുമായി മുന്നോട്ടുപോകുകയാണെങ്കിൽ നവംബർ രണ്ടാം വാരം മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്താനും ജീവനക്കാരുടെ ് യൂണിയനുകൾ തീരുമാനിച്ചിട്ടുണ്ട് ഈ മാസം 20-ന് ബാങ്കിംഗ് സംഘടനകളുടെ നേത്യത്വത്തിൽ പാർലമെൻറ് മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ധനമന്ത്രി നിർമ്മലാ സീതാരാമന് ഭീമൻ ഹർജി സമർപ്പിക്കുമെന്നും യൂണിയൻ അറിയിച്ചു. ഇന്ത്യൻ ബാങ്ക്, അലഹാബാദ് ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ആന്ധ്രാ ബാങ്ക് കോർപ്പറേഷൻ ബാങ്ക്, കനറാ ബാങ്ക്, സിൻഡിക്കേറ്റ് ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, ഓറിയന്‍റൽ ബാങ്ക്, യുണൈറ്റഡ് ബാങ്ക് എന്നീ ബാങ്കുകളെയാണ് ലയിപ്പിക്കുന്നത്.

Related articles

See all
Popular News

സർക്കാർ ആശുപത്രികളിൽ ഇനി ദിവസവും മിന്നൽ പരിശോധന; വീഴ്ചകൾക്ക് കർശന നടപടിയെന്ന് മന്ത്രി കെ....

Popular News

റബ്ബര്‍ വിലയില്‍ 18 ദിവസത്തിനിടെ 50 രൂപയുടെ ഇടിവ്; ടാപ്പിങ് പുനരാരംഭിച്ച കര്‍ഷകര്‍ക്ക് തിര...

Popular News

എല്ലാ ജില്ലകളിലും ദിവസേന മിന്നല്‍ പരിശോധന; ആശുപത്രികളിലെ വീഴ്ചകള്‍ അനുവദിക്കില്ലെന്ന് ആരോഗ...

Popular News

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ലക്ഷ്യം തെളിയിക്കുക പ്രയാസം: ധനരാജ് വധക്കേസ് വിധിയില്‍...

Save your stories

Sign in