Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മുല്ലപ്പെരിയാർ മരംമുറി വിവാദം : ഉത്തരവ് റദ്ദാക്കി മുഖം രക്ഷിക്കാൻ സർക്കാർ നീക്കം ; നിയമോപദേശം തേടി

മുല്ലപ്പെരിയാർ മരംമുറി വിവാദം : ഉത്തരവ് റദ്ദാക്കി മുഖം രക്ഷിക്കാൻ സർക്കാർ നീക്കം ; നിയമോപദേശം തേടി
മുല്ലപ്പെരിയാറിൽ തമിഴ്‌നാടിന് മരം മുറിക്കാൻ അനുമതി നൽകിയ ഉത്തരവ് റദ്ദാക്കാനാകുമോയെന്ന കാര്യത്തിൽ സർക്കാർ എജിയോട് നിയമോപദേശം തേടി. നിയമോപദേശം ലഭിച്ച ശേഷമായിരിക്കും ഉദ്യോഗസ്ഥർക്കെതിരായ നടപടിയുടെ കാര്യത്തിലും തീരുമാനമാകുക. വൈൽഡ് ലൈഫ് വാർഡന് എതിരെ മാത്രം നടപടി എടുത്താൽ നിലനിൽക്കുമോയെന്ന് സംശയവും സർക്കാരിനുണ്ട്. മുല്ലപ്പെരിയാറിൽ സംയുക്ത പരിശോധന നടന്നിട്ടില്ലെന്ന വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ മറുപടിയിൽ പിഴവ്. ഉത്തരവ് ഇറക്കും മുമ്പ് പരിശോധന നടന്നതായാണ് പുറത്തുവരുന്ന വിവരം. ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധനയിൽ പങ്കെടുത്തത്. എന്നാൽ അത് വാരാന്ത്യ പരിശോധനയുടെ ഭാഗമായിരുന്നു പരിശോധനയെന്നാണ് മന്ത്രിയുടെ വിശദീകരണം. ഇതുസംബന്ധിച്ച ഫയലുകൾ പരിശോധിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. പിഴവിന്റെ പശ്ചാത്തലത്തിൽ സഭയിൽ വനം മന്ത്രി മറുപടി തിരുത്തിയേക്കും. മുല്ലപ്പെരിയാറിലെ വിവാദ മരംമുറി ഉത്തരവ് മരവിപ്പിച്ചെങ്കിലും വനംമന്ത്രി എ.കെ. ശശീന്ദ്രന് നേരത്തെ കടുത്ത അതൃപ്തിയുമായി രംഗത്ത് വന്നിരുന്നു. നിർണായക അവസരങ്ങളിൽ വേണ്ടത്ര കൂടിയാലോചന ഇല്ലാതെ ഉത്തരവുകൾ ഇറങ്ങുന്നതിലെ അതൃപ്തി മന്ത്രി മുഖ്യമന്ത്രിയേയും അറിയിച്ചു. വിവാദ ഉത്തരവ് ഇറക്കിയതിൽ വകുപ്പ് സെക്രട്ടറിമാരുടെ വിശദീകരണം ലഭിച്ച ശേഷം തുടർ നടപടിയുണ്ടാവും.  

Related articles

See all
Popular News

മറ്റുള്ളവർ നടപ്പാക്കിയ പദ്ധതികൾ സ്വന്തം പേരിലാക്കി ഉദ്ഘാടനം നടത്തി; വീണാ ജോർജിനെതിരെ രേഖകള...

Popular News

മയക്കുവെടിയേറ്റിട്ടും മയങ്ങാതെ ചക്കക്കൊമ്പന്‍; ശക്തമായ കാറ്റും മഴയും, ചക്കക്കൊമ്പന്‍ ദൗത്യ...

Popular News

ചക്കക്കൊമ്പൻ ദൗത്യം; ആനയെ മയക്കുവെടിവെച്ചു, റേഡിയോ കോളർ ഘടിപ്പിക്കുന്ന നടപടികൾ ആരംഭിച്ചു

Popular News

ഡ്രൈവിങ് ലൈസൻസ് ഇനി അത്ര എളുപ്പമല്ല, ഹസാഡ് പെർസെപ്ഷൻ ടെസ്റ്റ് കൂടെ പാസാകണം; ഡിസംബർ 1 മുതൽ...

Save your stories

Sign in