Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മൊഫിയയുടെ ആത്മഹത്യ; സിഐയെ ചുതലകളിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് അൻവർ സാദത്ത് എംഎൽഎ പ്രതിഷേധിക്കുന്നു ; കൂടുതല്‍ കോൺഗ്രസ് നേതാക്കള്‍ സ്റ്റേഷനിലേക്ക് എത്തുന്നു

മൊഫിയയുടെ ആത്മഹത്യ; സിഐയെ ചുതലകളിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് അൻവർ സാദത്ത് എംഎൽഎ പ്രതിഷേധിക്കുന്നു ; കൂടുതല്‍ കോൺഗ്രസ് നേതാക്കള്‍ സ്റ്റേഷനിലേക്ക് എത്തുന്നു
ആലുവയിൽ സ്ത്രധന പീഡനത്തെ തുടർന്ന് നവ വധു മോഫിയ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണത്തിൽ വീഴ്ച വരുത്തിയ സിഐ സുധീറിനെതിരെ ചുമതലകളിൽ നീക്കണമെന്ന് ആവശ്യപ്പെട്ട്   അൻവർ സാദത്ത്  എംഎൽഎ പ്രതിഷേധിക്കുന്നു. ആലുവ പൊലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരുന്നാണ് എംഎൽഎയുടെ പ്രതിഷേധം. സിഐക്കെതിരെ നടപടിയെടുക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും എംഎൽഎ പറഞ്ഞു. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബെന്നി ബെഹ്നാന്‍ എംപി അടക്കമുള്ള കോൺഗ്രസ് നേതാക്കള്‍ സ്റ്റേഷനിലേക്ക് എത്തി സമരത്തില്‍ അണി ചേർന്നു. വിഷയത്തിൽ ഗുരുതരമായ വീഴ്ചയാണ് പൊലീസിന്‍റെ ഭാഗത്തുനിന്നും ഉണ്ടായത്. ആരോപണവിധേയനായ സിഎയെ ഇതുവരെ സ്റ്റേഷൻ ചാർജിൽ നിന്നും മാറ്റിയിട്ടില്ല. സിഐ സുധീർ ഇന്നും ഡ്യൂട്ടിക്കെത്തിയിരുന്നു. സിഐയെ കൃത്യമായി ആരോ സംരക്ഷിക്കുന്നുണ്ടെന്നും എംഎൽഎ കൂട്ടിച്ചേർത്തു. ഇത്തരക്കരെ സർക്കാർ സംരക്ഷിക്കുന്നതുകൊണ്ടാണ് പൊലീസിൽ ഇതുപൊലെ പുഴുക്കുത്തുകൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വനിതാ കമ്മീഷന്റേത് മുതലക്കണ്ണീർ ആണെന്നും എംഎൽഎ ആരോപിച്ചു. മ1ഫിയയുടെ ആത്മഹത്യ കുറിപ്പിൽ സിഐയുടെ പേരുണ്ടായിരുന്നു. അതിനിടെ മൊഫിയ പർവീന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭർത്താവ് സുഹൈലും മാതാപിതാക്കളും അറസ്റ്റിലായി. ഇന്ന് പുലർച്ചെ ഉപ്പുകണ്ടത്തെ ബന്ധുവീട്ടിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. മോഫിയയുടെ ആത്മഹത്യക്ക് ശേഷം ഇവർ ഒളിവിലായിരുന്നു.

Related articles

See all
Popular News

'കേന്ദ്ര സാമ്പത്തിക നിയന്ത്രണങ്ങള്‍ സംസ്ഥാനത്തെ ഞെരുക്കുന്നു, അര്‍ഹമായ ഫണ്ട് നേടിയെടുക്കാന...

Popular News

ചക്കക്കൊമ്പൻ ദൗത്യം നാളെയും തുടരും

Popular News

മറ്റുള്ളവർ നടപ്പാക്കിയ പദ്ധതികൾ സ്വന്തം പേരിലാക്കി ഉദ്ഘാടനം നടത്തി; വീണാ ജോർജിനെതിരെ രേഖകള...

Popular News

മയക്കുവെടിയേറ്റിട്ടും മയങ്ങാതെ ചക്കക്കൊമ്പന്‍; ശക്തമായ കാറ്റും മഴയും, ചക്കക്കൊമ്പന്‍ ദൗത്യ...

Save your stories

Sign in