Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

എ.കെ.ജി സെന്ററിന്റെ ഭൂമി നാളെ അളക്കും; ഹൈക്കോടതി ഉത്തരവിന് പിന്നാലെ നടപടി

എ.കെ.ജി സെന്ററിന്റെ ഭൂമി നാളെ അളക്കും; ഹൈക്കോടതി ഉത്തരവിന് പിന്നാലെ നടപടി

തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന എ.കെ.ജി സെന്റർ സ്ഥിതിചെയ്യുന്ന ഭൂമി നാളെ രാവിലെ 10 മണിക്ക് സർവേ ഉദ്യോഗസ്ഥർ അളന്നു തിട്ടപ്പെടുത്തും. കേരള സർവകലാശാലയുടെ ഭൂമി അധികമായി കൈവശപ്പെടുത്തിയെന്ന ഹർജിയിൽ ഹൈക്കോടതി നൽകിയ ഉത്തരവിനെത്തുടർന്നാണ് അടിയന്തര നടപടി.

എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിനായി 1977-ൽ അനുവദിച്ച ഭൂമിയുടെ പരിധി മറികടന്ന് സി.പി.എം കൂടുതൽ സ്ഥലം കൈവശപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം ആർ.എസ്. ശശികുമാർ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഉത്തരവിട്ടത്. നിലവിൽ ഈ ഭൂമിയിലാണ് എ.കെ.ജി സെന്റർ പ്രവർത്തിക്കുന്നത്.

നാളെ നടക്കാനിരിക്കുന്ന സർവേ നടപടികളോടെ എ.കെ.ജി സെന്ററിന്റെ ഭൂമി സംബന്ധിച്ച് വർഷങ്ങളായി നിലനിൽക്കുന്ന വിവാദത്തിൽ നിർണായകമായ വ്യക്തതയുണ്ടാകുമെന്നാണ് വിലയിരുത്തൽ.


Related articles

See all
Popular News

വിമർശന കൊടുങ്കാറ്റിന് പിന്നാലെ സിപിഎം സംസ്ഥാന സമിതി യോഗം ഇന്നും തുടരും; പിണറായിക്കും നേതൃത...

Popular News

ഇന്നും മഴ തുടരും; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ത...

Popular News

കോവളം പീഡനക്കേസ്: അന്വേഷണം മുതിർന്ന ഉദ്യോഗസ്ഥന് കൈമാറി; സംഘം ഇന്ന് ആന്ധ്രപ്രദേശിലേക്ക്

Popular News

പാറശ്ശാലയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണു: ട്രെയിൻ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്...

Save your stories

Sign in