Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഐശ്വര്യകേരള യാത്ര എറണാകുളം ജില്ലയിൽ ; ജനഹൃദയങ്ങള്‍ കീഴടക്കി മുന്നോട്ട്

ഐശ്വര്യകേരള യാത്ര എറണാകുളം ജില്ലയിൽ ; ജനഹൃദയങ്ങള്‍ കീഴടക്കി മുന്നോട്ട്
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രക്ക് എറണാകുളം ജില്ലയിൽ ആദ്യദിനം ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. രാവിലെ അങ്കമാലിയിൽ നിന്നാണ് വ്യാവസായിക ജില്ലയിലേക്ക് യാത്ര പ്രവേശിച്ചത്. തുടർന്ന് അങ്കമാലിയിലും, ആലുവയിലും നടന്ന സ്വീകരണ യോഗങ്ങളിൽ നൂറുകണക്കിന് യുഡിഎഫ് പ്രവർത്തകർ പങ്കെടുത്തു. ആലുവയിലെ സ്വീകരണയോഗം കെ പി സി സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഉച്ചക്ക് ശേഷം കളമശ്ശേരിയിലെ സ്വീകരണ യോഗം പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. തുടർന്ന് പറവൂരിലും ആവേശകരമായ സ്വീകരണമായിരുന്നു യാത്രക്ക് ലഭിച്ചത്. ഇന്നത്തെ സമാപന യോഗം മറെെൻ ഡ്രൈവിൽ നടന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സമാപനയോഗം ഉദ്ഘാടനം ചെയ്തു. [embed]https://www.facebook.com/JaihindNewsChannel/videos/1570961676446451/[/embed] മുമ്പ് ജനസമ്പർക്ക പരിപാടിയെ കളിയാക്കിയവരാണ് ഇപ്പോൾ ജനസമ്പർക്ക പരിപാടി നടത്തി ഓടി നടക്കുന്നതെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. സി പി എമ്മിന് 5 കൊല്ലം വേണ്ടി വന്നു UDF ഗവൺമെന്‍റിന്‍റെ ജനസമ്പർക്ക പരിപാടിയുടെ നേട്ടം മനസിലാക്കാനെന്നും ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി. വിവിധ യോഗങ്ങളിൽ യുഡിഎഫ് കൺവീനർ എം എം ഹസൻ, എം പിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, പി.സി ചാക്കോ, പ്രൊഫ. കെ.വി തോമസ്, പി.ജെ ജോസഫ്, ഡൊമനിക് പ്രസന്‍റേഷൻ തുടങ്ങിയവർ പങ്കെടുത്തു. [embed]https://www.facebook.com/JaihindNewsChannel/videos/239745734415620[/embed] [embed]https://www.facebook.com/JaihindNewsChannel/videos/170012171586725[/embed] [embed]https://www.facebook.com/JaihindNewsChannel/videos/433713347683277[/embed] [embed]https://www.facebook.com/JaihindNewsChannel/videos/484349986300158/[/embed] ഐശ്വര്യ കേരള യാത്ര നാളെയും എറണാകുളം ജില്ലയിൽ പര്യടനം തുടരും.

Related articles

See all
Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Popular News

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ; 1,088.3 കോടി രൂപ അനുവദിച്ച് സർക്കാർ

Popular News

'ജനങ്ങൾക്ക് സ്വന്തം പോലീസ് സ്റ്റേഷൻ എന്ന തോന്നലുണ്ടാകണം, നീതിയും പരിഹാരവും ഉറപ്പാക്കുന്ന ജ...

Popular News

ഭാരമില്ലാതെ പഠിക്കാം; അടുത്ത വർഷം മുതൽ എൽ.പി. ക്ലാസുകളിൽ സ്കൂൾ ബാഗ് പരിഷ്കരണം നടപ്പാക്കും

Save your stories

Sign in