Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മുല്ലപ്പെരിയാർ: മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ട നടപടിയില്‍ പ്രതിഷേധവുമായി കേരളം

മുല്ലപ്പെരിയാർ: മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ട നടപടിയില്‍ പ്രതിഷേധവുമായി കേരളം
  ഇടുക്കി : മുല്ലപ്പെരിയാര്‍ ഡാമിലെ ഷട്ടറുകള്‍ മുന്നറിയിപ്പില്ലാതെ ഉയര്‍ത്തിയതിനെതിരെ കേരളം. നടപടി ഗൗരവതരവും പ്രതിഷേധാര്‍ഹവുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. അറിയിപ്പ് ലഭിക്കാന്‍ വൈകിയെന്നും ഒരു സര്‍ക്കാരില്‍നിന്ന് ഇത് പ്രതീക്ഷിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. തമിഴ്നാട് സര്‍ക്കാരുമായി മുഖ്യമന്ത്രി നേരിട്ട് സംസാരിക്കും. മേല്‍നോട്ട സമിതി ചേരണമെന്ന് ആവശ്യപ്പെടും. സുപ്രീം കോടതിയെയും ഇക്കാര്യം അറിയിക്കുമെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു. രാത്രിയോടെയാണ് മുന്നറിയിപ്പില്ലാതെ തമിഴ്നാട് ഷട്ടറുകള്‍ തുറന്നത്. അര്‍ധരാത്രി പത്തു ഷട്ടറുകള്‍ തുറന്നതില്‍ ഒമ്പതും ഏഴു മണിയോടെ അടച്ചു. പിന്നീട് രണ്ട് ഷട്ടറുകള്‍ കൂടി തുറക്കുകയായിരുന്നു. മുന്നറിയിപ്പില്ലാതെ ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നതിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു.

Related articles

See all
Popular News

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു; വെള്ളാപ്പള്ളി നടേശന...

Popular News

'കേന്ദ്ര സാമ്പത്തിക നിയന്ത്രണങ്ങള്‍ സംസ്ഥാനത്തെ ഞെരുക്കുന്നു, അര്‍ഹമായ ഫണ്ട് നേടിയെടുക്കാന...

Popular News

ചക്കക്കൊമ്പൻ ദൗത്യം നാളെയും തുടരും

Popular News

മറ്റുള്ളവർ നടപ്പാക്കിയ പദ്ധതികൾ സ്വന്തം പേരിലാക്കി ഉദ്ഘാടനം നടത്തി; വീണാ ജോർജിനെതിരെ രേഖകള...

Save your stories

Sign in