Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

13 മില്യണ്‍ ഡിജിറ്റല്‍ വ്യൂസ് സ്വന്തമാക്കി 'ആകാശംലോ ഒക താര' ടീസര്‍; ദുല്‍ഖര്‍ സല്‍മാന്‍ - പവന്‍ സാദിനേനി ചിത്രത്തിന്റെ ആഗോള റിലീസ് നവംബര്‍ 20ന്

13 മില്യണ്‍ ഡിജിറ്റല്‍ വ്യൂസ് സ്വന്തമാക്കി 'ആകാശംലോ ഒക താര' ടീസര്‍; ദുല്‍ഖര്‍ സല്‍മാന്‍ - പവന്‍ സാദിനേനി ചിത്രത്തിന്റെ ആഗോള റിലീസ് നവംബര്‍ 20ന്

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി പവന്‍ സാദിനേനി സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് ചിത്രം 'ആകാശംലോ ഒക താര' യുടെ ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ സൂപ്പര്‍ ഹിറ്റ്. കഴിഞ്ഞ ദിവസം പുറത്ത് വന്ന ടീസറിന് ഇതിനോടകം 13 മില്യണ്‍ ഡിജിറ്റല്‍ വ്യൂസ് ആണ് ലഭിച്ചത്. യൂട്യൂബില്‍ ടോപ് ട്രെന്‍ഡിങ് ആയാണ് ടീസര്‍ തുടരുന്നത്. നവംബര്‍ 20ന് ആണ് ചിത്രം ആഗോള തലത്തില്‍ തീയേറ്ററുകളിലെത്തുക. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. തെലുങ്കിലെ പ്രശസ്ത നിര്‍മ്മാണ കമ്പനികളായ ഗീത ആര്‍ട്‌സ്, സ്വപ്ന സിനിമ, ലൈറ്റ്‌ബോക്‌സ് മീഡിയ എന്നിവ സംയുക്തമായി അവതരിപ്പിക്കുന്ന ചിത്രം, തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലായി പാന്‍ ഇന്ത്യന്‍ റിലീസായാണ് പ്രദര്‍ശനത്തിനെത്തുന്നത്.

പുത്തന്‍ കഥപറച്ചില്‍ രീതിക്കും തനതായ സിനിമാറ്റിക് സമീപനത്തിനും പേരുകേട്ട സംവിധായകന്‍ പവന്‍ സാദിനേനി ഒരുക്കുന്ന ചിത്രത്തിന്റെ ടീസര്‍, ചിത്രത്തിന്റെ പ്രമേയത്തെ കുറിച്ചുള്ള കൂടുതല്‍ സൂചനകള്‍ നല്‍കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. പുതുമുഖം സാത്വിക വീരവല്ലിയാണ് ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത്. സാത്വിക നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിക്കുന്ന കൃഷ്ണ, സാത്വിക അവതരിപ്പിക്കുന്ന കല്പന എന്നീ കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. മനസ്സില്‍ തൊടുന്ന വൈകാരിക മുഹൂര്‍ത്തങ്ങള്‍, പ്രണയം, ഫീല്‍ ഗുഡ് നിമിഷങ്ങള്‍ എന്നിവയും കോര്‍ത്തിണക്കി പ്രേക്ഷകരുടെ മനസ്സ് നിറക്കുന്ന രീതിയിലാണ് ചിത്രം കഥ പറയുകയെന്നും ടീസര്‍ കാണിച്ചു തരുന്നു. സമൂഹം കല്‍പ്പിച്ചു നല്‍കിയ ജീവിതത്തിന്റെ, സ്വപ്നങ്ങളുടെ അതിര്‍വരമ്പുകള്‍ എല്ലാം ഭേദിച്ചു കൊണ്ട് തന്റെ ലക്ഷ്യത്തിനായി മുന്നേറുന്ന കല്പനയുടെയും, അതിനായി കൈ, മെയ് മറന്ന് അവള്‍ക്കൊപ്പം നില്‍ക്കുന്ന കൃഷ്ണ എന്ന കഥാപാത്രത്തിന്റെയും കഥയാണ് ചിത്രം പറയുന്നത് എന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്.

തമിഴ് നടി ശ്രുതി ഹാസന്‍ ആണ് ചിത്രത്തിലെ മറ്റൊരു നിര്‍ണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മുരളി ശര്‍മ, സ്വാസിക എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. നേരത്തെ പുറത്ത് വന്ന, ചിത്രത്തിലെ 'കുട്ടി കുട്ടി പൂവേ' എന്ന ഗാനവും സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രതികരണം നേടിയിരുന്നു.

'മഹാനടി', 'സീതാ രാമം', 'ലക്കി ഭാസ്‌കര്‍' തുടങ്ങിയ ചിത്രങ്ങളിലെ നായകനായുള്ള ശ്രദ്ധേയമായ പ്രകടനങ്ങളിലൂടെയും പ്രഭാസ് നായകനായ 'കല്‍ക്കി 2898 എഡി'യിലെ ശ്രദ്ധേയമായ അതിഥി വേഷത്തിലൂടെയും തെലുങ്ക് സിനിമയില്‍ വലിയ ജനപ്രീതി നേടിയ ദുല്‍ഖര്‍ സല്‍മാന്റെ അടുത്ത തെലുങ്ക് റിലീസ് എന്ന പ്രത്യേകതയും 'ആകാശംലോ ഒക താര'യ്ക്കുണ്ട്.

രചന, തിരക്കഥ - ഗുന്നം ഗംഗരാജു, കഥ - പവന്‍ സദിനേനി & വസന്ത് ജുറു, അധിക തിരക്കഥ - വസന്ത് ജുറു, ഛായാഗ്രഹണം - സുജിത് സാരംഗ്, സംഗീതം - ജി വി പ്രകാശ് കുമാര്‍, എഡിറ്റര്‍ - പ്രവീണ്‍ കെ.എല്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ - ശ്വേത സാബു സിറില്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - ചന്തു നിമ്മഗദ്ദ, സഹസംവിധായകന്‍ - സുരേഷ് പരുച്ചൂരി, ലൈന്‍ പ്രൊഡ്യൂസര്‍ - യെലെപ്പെട്ടി ശ്രീനിവാസ്, പ്രൊഡക്ഷന്‍ ടീം - ബത്തലൂരി ലോകേഷ് കുമാര്‍, ജതിന്‍ സി.എച്ച്, മുവ്വ ഗോപി, തേജ രാംകി, ഡയറക്ഷന്‍ വിഭാഗം - ഡിപിവി സന്തോഷ്, ഗയം ഈശ്വര്‍, സൗരബ് റെഡ്ഡി, സിഎച്ച്. നരസിംഹ റെഡ്ഡി, മഹാംകാളി വിനയ് കുമാര്‍, ചന്ദ്ര ശേഖര്‍ ഹുഗ്ഗിഹെല്ല, വിശാഖ് പട്ടേല്‍ കോതപ്പള്ളി, കൊങ്ക രോഹന്‍, പ്രീതം ശകുനാല, നിമ്മഗദ്ദ ആസീഷ് പ്രീതം, രാം മോഹന്‍ കോമണ്ഡൂരി, കോസ്റ്റ്യൂം ഡിസൈനര്‍ - പല്ലവി സിംഗ്, കലാസംവിധാനം - വംശി കൃഷ്ണ, സൗണ്ട് ഡിസൈനര്‍ - സിങ്ക് സിനിമ, പബ്ലിസിറ്റി ഡിസൈനര്‍ - അനില്‍ ഭാനു, വിഎഫ്എക്‌സ് - എഗൈ്വറ്റ് വിഎഫ്എക്‌സ്, ഢളഃ സൂപ്പര്‍വൈസര്‍ - തൗഫീഖ് ഹുസൈന്‍, കളറിസ്റ്റ് - ഷണ്‍മുഖ പാണ്ഡ്യന്‍ എം, സ്റ്റില്‍സ്- സായ് ശശാങ്ക്, മാര്‍ക്കറ്റിംഗ് - വാള്‍സ് ആന്‍ഡ് ട്രെന്‍ഡ്‌സ്, പിആര്‍ഒ - ശബരി

Related articles

See all
Popular News

ബിഗ് ബഡ്ജറ്റ് ചിത്രം 'ഹരിവരാസനം'; അജിത് വിനായക ഫിലിംസും പനോരമ സ്റ്റുഡിയോസും കൈകോർക്കുന്നു

Popular News

സന്ദീപ് പ്രദീപിന്റെ 'കോസ്മിക് സാംസണ്‍' നവംബര്‍ 27-ന് ആഗോള റിലീസായി തിയേറ്ററുകളിലേക്ക്

Popular News

'ഭൗമ' നവംബർ 12-ന് തിയേറ്ററുകളിലേക്ക്; റിലീസ് പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ

Popular News

'ഒരിടവേളയ്ക്ക് ശേഷം ഇന്നലെ ഒരു സിനിമ ഒറ്റയിരുപ്പിൽ കണ്ടു, മനസിൻ കയറിയ ഒരാൾ ഗ്ലിക്സനാണ്'; '...

Save your stories

Sign in