Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

'നിയമപരമായ നടപടി മാത്രം' ; കയ്യാങ്കളിയില്‍ കോടതി വിധിയെ ന്യായീകരിച്ച് എൽ.ഡി.എഫ് കണ്‍വീനർ

'നിയമപരമായ നടപടി മാത്രം' ; കയ്യാങ്കളിയില്‍ കോടതി വിധിയെ ന്യായീകരിച്ച് എൽ.ഡി.എഫ് കണ്‍വീനർ
  തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളിയില്‍ കോടതി വിധിയെ ന്യായീകരിച്ച് എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ. നിയമപരമായ നടപടി മാത്രമാണിതെന്നും അപ്പീൽ പോകണമോ എന്ന് സർക്കാർ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം നിയമസഭയിലെ കയ്യാങ്കളിക്കേസില്‍ സര്‍ക്കാരിന് കനത്തതിരിച്ചടിയാണ് നേരിടേണ്ടി വന്നത്. കേസ് പിന്‍വലിക്കണമെന്ന സർക്കാരിന്‍റെ അപേക്ഷ തള്ളിയ കോടതി കേസ് തുടരുമെന്നും അറിയിച്ചു. തിരുവനന്തപുരം സിജെഎം കോടതിയാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്. 2015ല്‍ ബജറ്റ് അവതരണത്തിനിടെയായിരുന്നു അക്രമം . മന്ത്രിമാരായ ഇ.പി ജയരാജനും കെ.ടി ജലീലും കേസില്‍ പ്രതികളാണ്. രണ്ടരലക്ഷം രൂപയാണ് ഉപകരണങ്ങള്‍ തകർത്തനിലയില്‍ നഷ്ടം. കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ സദാശിവന്‍, വി.ശിവന്‍കുട്ടി എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.

Related articles

See all
Popular News

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Popular News

സംസ്ഥാന വ്യാപകമായി ഇന്ന് ഭരണഘടനാ സംരക്ഷണ ദിനം ആചരിക്കാന്‍ കോണ്‍ഗ്രസ്; സംസ്ഥാനതല ഉദ്ഘാടനം മ...

Popular News

'കണക്ക് പറയേണ്ടത് പാര്‍ട്ടി പറഞ്ഞ് തന്നെ തീര്‍ക്കും'; ധനരാജ് വധക്കേസ് വിധിക്ക് പിന്നാലെ കോ...

Popular News

'ചക്കക്കൊമ്പന്‍' ദൗത്യം ഇന്നും തുടരും; ചിന്നക്കനാല്‍ മേഖലയില്‍ നിരോധനാജ്ഞ

Save your stories

Sign in