Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ശബരിമല, പൗരത്വ നിയമ ഭേദഗതി പ്രതിഷേധ കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനം

ശബരിമല, പൗരത്വ നിയമ ഭേദഗതി പ്രതിഷേധ കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനം
  തിരുവനന്തപുരം : ശബരിമല, പൗരത്വ നിയമ ഭേദഗതി എന്നിവയിലെ  പ്രതിഷേധ കേസുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനം. സർക്കാർ സർവീസിൽ ഒഴിവുള്ള തസ്തികകളിലെല്ലാം എത്രയും വേ​ഗം നിയമനം നടത്താനും  ഇന്നുചേർന്ന മന്ത്രിസഭാ യോ​ഗം തീരുമാനിച്ചു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സർക്കാർ നിലപാടുകൾ മാറ്റിത്തുടങ്ങി. ശബരിമല, പൗരത്വ നിയമ ഭേദഗതി പ്രതിഷേധ കേസുകൾ പിൻവലിക്കാൻ ഇന്നുചേർന്ന   സംസ്ഥാന മന്ത്രിസഭായോഗത്തിൽ തീരുമാനമായി. ഗുരുതര ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കും. ശബരിമലയുമായി ബന്ധപ്പെട്ട്  വിവിധ ജില്ലകളിലായി 2,300 ലേറെ കേസുകളുണ്ട്. ഇതിൽ കണ്ണൂർ ജില്ലയിലാണ് ഏറ്റവും അധികം കേസുകളുള്ളത്. അതേസമയം വിവിധ  പുതിയ തസ്തികകൾ സൃഷ്ട്ടിക്കാൻ സർക്കാർ തീരുമാനിച്ചു. പുതിയ 400 തസ്തികകൾ സൃഷ്ടിക്കും. സമരം നടത്തിയ 84 കായികതാരങ്ങൾക്ക് നിയമനം നൽകാനും സർക്കാർ തീരുമാനിച്ചു. പ്രതിഷേധിച്ച ദേശീയ​ ഗെയിംസ് ജേതാക്കൾ അടക്കമുള്ളവർക്ക് നിയമനം നൽകും. പുതിയ തസ്തികകളിൽ 113 എണ്ണം പൊലീസിലായിരിക്കും.  കെപിആർ എന്ന പേരിൽ പുതിയ ബറ്റാലിയൻ രൂപീകരിക്കാനും സർക്കാർ തീരുമാനിച്ചു.

Related articles

See all
Popular News

ഇന്നും രക്ഷയില്ല; ചക്കക്കൊമ്പൻ ദൗത്യം താൽക്കാലികമായി അവസാനിപ്പിച്ചുവെന്ന് CCF

Popular News

ചക്കക്കൊമ്പൻ ദൗത്യത്തിൽ ആശ്വാസം; അരമണിക്കൂറിലേറെ നീണ്ട ആശങ്കയ്ക്കൊടുവിൽ കൊമ്പൻ കരയ്ക്ക് കയ...

Popular News

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്: 'ഒരു തെറ്റും ചെയ്തിട്ടില്ല, യാതൊരു പേടിയുമില്ല'; വെള്ളാപ്പള...

Popular News

കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം: മേമുറി വില്ലേജിൽ മന്ത്രി അനൂപ് ജേക്കബിന്റെ സന്ദർശ...

Save your stories

Sign in