Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

‘മെസ്സി’ക്ക് നന്ദി പറഞ്ഞ് വിസ്മയ മോഹൻലാൽ; ‘തുടക്കം’ സിനിമയിലെ നായയ്ക്കൊപ്പമുള്ള വീഡിയോ വൈറൽ

‘മെസ്സി’ക്ക് നന്ദി പറഞ്ഞ് വിസ്മയ മോഹൻലാൽ; ‘തുടക്കം’ സിനിമയിലെ നായയ്ക്കൊപ്പമുള്ള വീഡിയോ വൈറൽ

‘തുടക്കം’ സിനിമയിൽ പ്രധാന വേഷത്തിലെത്തിയ നായയ്ക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ച് നടി വിസ്മയ മോഹൻലാൽ. ചിത്രത്തിൽ ‘മെസ്സി’ എന്നാണ് നായയുടെ പേര്. “മെസ്സി നന്ദി പറയുന്നു” എന്ന കുറിപ്പോടെയാണ് വിസ്മയ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. നടൻ ആശിഷും വീഡിയോയിൽ വിസ്മയയ്ക്കൊപ്പമുണ്ട്.

ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ‘തുടക്കം’ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ്. വിസ്മയ മോഹൻലാലിന്റെയും ആശിഷ് ജോ ആന്റണിയുടെയും പ്രകടനങ്ങൾ ചിത്രത്തിന്റെ പ്രധാന പോസിറ്റീവുകളിലൊന്നാണെന്നാണ് പ്രേക്ഷക പ്രതികരണം.

ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. യു/എ 16 പ്ലസ് സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 2 മണിക്കൂർ 19 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം.

നവംബർ 17ന് കുട്ടിക്കാനത്താണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക ലോഞ്ച് ഒക്ടോബർ 30ന് കൊച്ചിയിൽ നടന്നിരുന്നു.

ഒരു കൊച്ചു കുടുംബചിത്രമായാണ് ‘തുടക്കം’ ഒരുക്കുന്നതെന്ന് സംവിധായകൻ ജൂഡ് ആന്റണി ജോസഫ് ലോഞ്ചിങ് വേളയിൽ പറഞ്ഞിരുന്നു. എന്നാൽ ചിത്രത്തിലെ കഥയും കഥാപാത്രങ്ങളും പ്രേക്ഷകരിൽ കൗതുകമുണർത്തിയെന്നാണ് പ്രതികരണങ്ങൾ.

വിസ്മയ മോഹൻലാലിന്റെയും ആശിഷിന്റെയും പ്രകടനങ്ങൾക്കൊപ്പം ചിത്രത്തിലെ ‘മെസ്സി’ എന്ന നായയും പ്രേക്ഷകരുടെ ശ്രദ്ധ നേടുകയാണ്. ഇതിന് പിന്നാലെയാണ് മെസ്സിക്കൊപ്പമുള്ള വിസ്മയയുടെ പുതിയ വീഡിയോയും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.



Related articles

See all
Popular News

'ഒരിടവേളയ്ക്ക് ശേഷം ഇന്നലെ ഒരു സിനിമ ഒറ്റയിരുപ്പിൽ കണ്ടു, മനസിൻ കയറിയ ഒരാൾ ഗ്ലിക്സനാണ്'; '...

Popular News

ബിഗ് ബോസിൽ നിന്ന് അവധിയെടുത്ത് സൽമാൻ ഖാൻ; പകരം രോഹിത് ഷെട്ടി

Popular News

പവിഴമല്ലിത്തറയിൽ വീണ്ടും ജയറാമിന്റെ മേളപ്പെരുക്കം; തുടർച്ചയായി 13-ാം തവണയും മേളപ്രമാണിയായി...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in