Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അമിത്ഷായെ കേരളത്തിൽ കാലുകുത്താൻ അനുവദിക്കരുതെന്ന് യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്‍റ് ബി വി ശ്രീനിവാസ്

അമിത്ഷായെ കേരളത്തിൽ കാലുകുത്താൻ അനുവദിക്കരുതെന്ന് യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്‍റ് ബി വി ശ്രീനിവാസ്
അമിത്ഷായെ കേരളത്തിൽ കാലുകുത്താൻ അനുവദിക്കരുതെന്ന് യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്‍റ് ബി.വി ശ്രീനിവാസ്. നിങ്ങൾക്ക് പ്രതികരിക്കാൻ ഇനിയും സമയമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മലപ്പുറം അരീക്കോടിൽ പൗരത്വ നിയമത്തിനെതിരെ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയുടെയും ആർ എസി എസിന്‍റെയും പരിപാടികൾ കേരളത്തിൽ നടത്താനും അമിത് ഷായെ കേരളത്തിൽ കാലുകുത്താനും അനുവദിക്കരുതെന്ന് യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്‍റ് ബി.വി ശ്രീനിവാസ് പറഞ്ഞു. https://youtu.be/7aKcuzV23Oc ബിജെപി സർക്കാർ ജനങ്ങളോട് കളവ് പറയുകയാണ്. രാവിലെ അമിത് ഷാ ഒരു കാര്യം പറയുകയും എന്നാൽ വൈകുന്നേരമാവുമ്പോഴേക്ക് മോദി അത് മാറ്റി പറയുന്ന സാഹചര്യവുമാണ് ഉള്ളത്. ഇരുവരോടും ഇന്ത്യൻ ജനത പൊറുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പൗരത്വ നിയമത്തിനെതിരെ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകിയ ശേഷമാണ് അദ്ദേഹം സ്റ്റേജില്‍ എത്തിയത്. രമ്യ ഹരിദാസ് എം പി, എ ഐ സി സി ജനറൽ സെക്രട്ടറി പി.സി വിഷ്ണുനാഥ്, എപി അനിൽകുമാർ എം എൽ എ, അഡ്വ. വി.വി പ്രകാശ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. https://youtu.be/aw8jvz5az4U

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in