Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

നീ തനിച്ചല്ല; ശ്രുതിയെ ചേര്‍ത്തുപിടിച്ച് രാഹുല്‍ ഗാന്ധി

നീ തനിച്ചല്ല; ശ്രുതിയെ ചേര്‍ത്തുപിടിച്ച് രാഹുല്‍ ഗാന്ധി
ഡല്‍ഹി: വയനാട് പ്രകൃതി ദുരന്തത്തില്‍ ശ്രുതിയെ കാലം പരീക്ഷിച്ചപ്പോള്‍ അവള്‍ക്ക് കൂട്ടായത് ജെന്‍സന്‍. എന്നാല്‍ മറ്റൊരു പരീക്ഷണത്തിലൂടെ ശ്രുതിക്ക് ജെന്‍സനെയും നഷ്ടമായി. കേരളത്തെയൊന്നാകെ വേദനയിലാഴ്ത്തി ജെന്‍സന്‍ വിട പറഞ്ഞപ്പോള്‍ ശ്രുതിക്ക് കരുത്ത് പകരാന്‍ ആശ്വാസ വാക്കുകളുമായി എല്ലാവരും ഒപ്പമുണ്ട്. തനിച്ചല്ലെന്ന് ഓര്‍മ്മപ്പെടുത്തി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ആശ്വാസ വാക്കുകള്‍ കുറിച്ചു. 'മേപ്പാടി ക്യാമ്പ് സന്ദര്‍ശിച്ചപ്പോള്‍ ഞാനും പ്രിയങ്കയും ശ്രുതിയെ കുറിച്ചും അവളുടെ സഹനശക്തിയെ കുറിച്ചും മനസ്സിലാക്കിയിരുന്നു. വിനാശകരമായ നഷ്ടത്തിലും ഞങ്ങളോട് പറഞ്ഞതുപോലെ അവള്‍ ധൈര്യവതിയായി നിന്നു. ഇന്ന്, അവള്‍ മറ്റൊരു ഹൃദയഭേദകമായ ദുരന്തത്തെ അഭിമുഖീകരിക്കുന്നുവെന്നതില്‍ ഞാന്‍ ദുഃഖിതനാണ്. അവളുടെ പ്രതിശ്രുതവരന്‍ ജെന്‍സന്റെ വിയോഗം... ദുഷ്‌കരമായ ഈ സമയത്ത് നിങ്ങള്‍ തനിച്ചല്ലെന്ന് അറിയുക.. അതേ അചഞ്ചലമായ ചൈതന്യത്തോടെ മുന്നോട്ട് പോകാനുള്ള ശക്തിയും ധൈര്യവും ഉണ്ടാവട്ടെയെന്നും' അദ്ദേഹം സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചു.  

Related articles

See all
Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Popular News

"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി

Popular News

ഗ്യാനേഷ് കുമാറിനെതിരെ എൻ.എസ്.യു.ഐ മാർച്ചും പ്രതിഷേധവും; ബാരിക്കേഡുകൾ തകർത്ത് വിദ്യാർഥികൾ

Save your stories

Sign in