പ്രകാശ് കാരാട്ടിനെ പരോക്ഷമായി വിമർശിച്ച് സീതാറാം യെച്ചൂരി
സിപിഎം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിനെ പരോക്ഷമായി വിമർശിച്ച് പാർട്ടി ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രകാശ് കാരാട്ട് ദേശീയ സെക്രട്ടറിയായിരുന്ന കാലയളവായ 2009 മുതൽ സിപിഎം ദുർബലമായി തുടങ്ങി എന്ന് സ്വയം സമ്മതിച്ച് സീതാറാം യെച്ചൂരി. പ്ലീന റിപ്പോർട്ട് നടപ്പാക്കാൻ കഴിയാത്തതും, പാർട്ടിക്ക് ഒറ്റയ്ക്ക് ശക്തിപ്പെടാനാകാത്തതും 2019-ലെ ദയനീയ പരാജയത്തിനുള്ള കാരണങ്ങളായി. പാല വിഷയങ്ങളിൽ സിപിഎമ്മിന്‍റെ രാഷ്ട്രീയ ഇടപെടൽ ശേഷിയും കുറഞ്ഞു എന്ന് കേന്ദ്ര കമ്മിറ്റി തീരുമാനങ്ങൾ വിശദീകരിക്കുന്നതിനിടെ സീതാറാം യെച്ചൂരി സ്വയം ആത്മവിമർശനം നടത്തി.