Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വയലാർ പുരസ്കാര നിറവിൽ ആർ. രാജശ്രീ: 'ആത്രേയകം' വായനക്കാർ ഏറ്റെടുത്തതിൽ വലിയ സന്തോഷം

വയലാർ പുരസ്കാര നിറവിൽ ആർ. രാജശ്രീ: 'ആത്രേയകം' വായനക്കാർ ഏറ്റെടുത്തതിൽ വലിയ സന്തോഷം

'ആത്രേയകം' എന്ന നോവലിന് വയലാർ അവാർഡ് ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും, നോവലിന് ലഭിച്ച മികച്ച വായനയ്ക്കും വിലയിരുത്തലുകൾക്കും വായനക്കാരോട് നന്ദി പറയുന്നതായും എഴുത്തുകാരി ആർ. രാജശ്രീ. മലയാളത്തിലെ ഏറ്റവും പ്രമുഖമായ സാഹിത്യ പുരസ്കാരത്തിന്റെ പട്ടികയിൽ ഇടംപിടിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. അരനൂറ്റാണ്ടോളം നീളുന്ന വയലാർ അവാർഡിന്റെ ചരിത്രത്തിൽ ഇത് നേടുന്ന എട്ടാമത്തെ വനിതയാണ് താനെന്നത് പുരസ്കാരത്തിന്റെ ഭംഗി കൂട്ടുന്നുവെന്നും മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കവേ അവർ വ്യക്തമാക്കി.

എഴുത്തിൽനിന്ന് നീണ്ട ഇടവേളയെടുത്ത് തിരിച്ചുവരുമ്പോൾ പലവിധ ആശങ്കകളുമുണ്ടായിരുന്നു. എന്നാൽ ഫേസ്ബുക്കിൽ കുറിച്ച 'കല്യാണിയും ദാക്ഷായണിയും എന്നുപേരായ രണ്ട് സ്ത്രീകളുടെ കത' എന്ന നോവലിന് ലഭിച്ച വായനക്കാരുടെയും മാതൃഭൂമി ബുക്സിന്റെയും പിന്തുണ വലിയ ആത്മവിശ്വാസമാണ് നൽകിയത്. ആ നോവൽ നൽകിയ ബലത്തിലാണ് 2016-ൽ എഴുത്ത് ഉപേക്ഷിച്ച 'ആത്രേയകം' എന്ന നോവലിലേക്ക് വീണ്ടും തിരിച്ചുചെല്ലുന്നത്. കുട്ടിക്കാലത്ത് വായിച്ച പുരാണ കഥകളും ഗവേഷണങ്ങളും ഈ നോവൽ രചനയിൽ സഹായകമായിട്ടുണ്ട്.

മഹാഭാരതത്തിന്റെ പശ്ചാത്തലത്തിൽ ഒരു നോവൽ സൃഷ്ടിക്കുമ്പോൾ കേവലം ഒരു കഥാപാത്രത്തിന്റെ കഥ പുനരാഖ്യാനം ചെയ്യുന്നതിൽ ഉപരിയായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണുണ്ടായിരുന്നത്. നമ്മൾ ജീവിക്കുന്ന ദേശത്തിന്റെയും കാലത്തിന്റെയും സമ്മർദ്ദങ്ങളെ അഡ്രസ്സ് ചെയ്യാനുള്ള ഉത്തരവാദിത്വം ഏതൊരു എഴുത്തുകാരനുമുണ്ട്. ആ തരത്തിൽ 'ആത്രേയക'ത്തെ മനസ്സിലാക്കിയ നിരവധി വായനകളുണ്ടായതിൽ വലിയ സന്തോഷമുണ്ടെന്നും രാജശ്രീ കൂട്ടിച്ചേർത്തു.

Related articles

See all
Popular News

നെടുമ്പാശ്ശേരികൂപ്പർ അപകടം: പ്രതി സുഹൈൽ സജീവ് അമിതമായി മദ്യപിച്ചിരുന്നതായി ശാസ്ത്രീയ പരിശോ...

Popular News

കലാകാരന്മാർക്ക് ജീവനമാർഗ്ഗം ഉറപ്പാക്കാൻ സംവിധാനമൊരുക്കും; പ്രൊഫഷണൽ നാടകോത്സവ സമാപനച്ചടങ്ങി...

Popular News

മഴ മുന്നറിയിപ്പിൽ മാറ്റം, ഞായറാഴ്ച വരെ മഴ തുടരും 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Popular News

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്ക്ക് ഒരു കോടി രൂപയുടെ വക്കീൽ നോട്ടീസ്

Save your stories

Sign in