Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

World

വ്യോമയാന ചരിത്രത്തിൽ പുതിയ ഏടെഴുതി പൂർണ വൈദ്യുതി വിമാനത്തിന്‍റെ ആദ്യ സർവ്വീസ്

വ്യോമയാന ചരിത്രത്തിൽ പുതിയ ഏടെഴുതി പൂർണ വൈദ്യുതി വിമാനത്തിന്‍റെ ആദ്യ സർവ്വീസ്
പൂർണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന വിമാനം ആദ്യ സർവ്വീസ് നടത്തി. കാനഡയിലാണ് പൂർണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന വിമാനം ആദ്യ സർവ്വീസ് നടത്തി വ്യോമയാന വ്യവസായത്തിൽ പുതിയ ചരിത്രം സൃഷ്ടിച്ചത്. വാണിജ്യാടിസ്ഥാനത്തിലുള്ള സർവ്വീസിനായാണ് ഈ ചെറുവിമാനം ഉപയോഗിക്കുന്നത്. കാനഡയിലെ ഫ്രേസർ നദിയിലെ തുറമുഖത്ത് നിന്ന് ബ്രിട്ടീഷ് കൊളംബിയയിലേക്കായിരുന്നു ഹാവിലാൻഡ് ബീവർ പറന്നത്. സീ പ്ലെയിൻ കംപനിയായ ഹാർബർ എയറിന്‍റെ സിഇഒയും സ്ഥാപകനുമായി ഗ്രേഗ് മെക്‌ഡോഗാൽ ആയിരുന്നു വിമാനം പറത്തിയത്. ആറുപേർക്ക് സഞ്ചരിക്കാൻ സാധിക്കുന്ന ഡിഎച്ച്സി ഡേ ഹാവിലാൻഡ് ബീവർ വിഭാഗത്തിൽപ്പെടുന്നതാണ് ഈ വിമാനം. 750എച്ച് പി ശക്തിയുള്ള മാഗ്‌നി 500 പ്രോപ്പൽഷൻ സിസ്റ്റമാണ് ഹാവിലാൻഡ് ബീവറിന് കരുത്താകുന്നത്. സാധാരണ വിമാനങ്ങളുമായി മത്സരിക്കാൻ തക്ക കരുത്തുള്ള ഇലക്ട്രിക് എൻജിൻ ഉപയോഗിച്ചാണ് ഹാവിലാൻഡ് ബീവർ പ്രവർത്തിക്കുന്നത്. സീറോ എമിഷനാണ് വൈദ്യുതി ഉപയോഗിച്ചുള്ള വിമാനത്തിന്‍റെ സുപ്രധാന പ്രത്യേകത. https://www.youtube.com/watch?v=TCvsOYkKzUw

Related articles

See all
Popular News

എഐ ഏജന്റുകളുടെ അതിരുകടന്ന പ്രവർത്തനം: പുതിയ മോഡലുകളുടെ പരിശീലനം നിർത്തിവെച്ച് ഓപ്പൺ എഐ

Popular News

കുട്ടികൾക്ക് സോഷ്യൽ മീഡിയ ഇനി ഇല്ല! ആസ്‌ട്രേലിയക്ക് പിന്നാലെ കടുത്ത തീരുമാനവുമായി ബ്രിട്ടൻ

Latest News

ചരിത്രം തിരുത്തി ഒറയോണ്‍; 54 വര്‍ഷത്തിന് ശേഷം ചന്ദ്രന്റെ പിന്നിലൂടെ മനുഷ്യയാത്ര, റെക്കോര്‍...

Latest News

ARTEMIS-2| മനുഷ്യനെ വഹിച്ചുള്ള ചാന്ദ്ര ദൗത്യത്തിന് നാസ; ആര്‍ട്ടിമിസ്-2 അടുത്ത ഫെബ്രുവരിയില...

Save your stories

Sign in