Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ആയിരം വാക്കുകൾക്ക് തുല്യം ഒരു ചിത്രം; ഇന്ന് ലോക ഫോട്ടോഗ്രാഫി ദിനം

ആയിരം വാക്കുകൾക്ക് തുല്യം ഒരു ചിത്രം; ഇന്ന് ലോക ഫോട്ടോഗ്രാഫി ദിനം

മൊബൈൽ ഫോണുകൾ സർവ്വസാധാരണമായതോടെ ക്യാമറകൾ ഇന്ന് ഏവരുടെയും വിരൽത്തുമ്പിലെത്തി നിൽക്കുകയാണ്. എങ്കിലും ഫോട്ടോഗ്രാഫി ഇന്നത്തെ രീതിയിലേക്ക് വളരുന്നതിന് പിന്നിൽ നൂറ്റാണ്ടുകളുടെ വലിയൊരു ചരിത്രമുണ്ട്. ലോകമെമ്പാടുമുള്ള ഫോട്ടോഗ്രാഫർമാരുടെ കഴിവിനെയും വൈദഗ്ധ്യത്തെയും ആദരിക്കുന്നതിനായി എല്ലാ വർഷവും ഓഗസ്റ്റ് 19 ലോക ഫോട്ടോഗ്രാഫി ദിനമായി ആഘോഷിക്കുന്നു.

ഫോട്ടോഗ്രഫിയുടെ ഉത്ഭവം:

പ്രകാശം പിടിച്ചെടുക്കുന്ന കലയിൽ വേരൂന്നിയ ഫോട്ടോഗ്രഫി നൂറ്റാണ്ടുകളുടെ പരിണാമത്തിലൂടെ സഞ്ചരിച്ചാണ് ഇന്ന് ഈ കാണുന്ന ആധുനിക ഫോട്ടോഗ്രഫിയിൽ എത്തിയത്. ഒരു കടലാസിൽ സിൽവർ ക്ലോറൈഡ് കോട്ടിങ് ഉപയോഗിച്ച് നിസെഫോർ നിയെപ്‌സ് ആദ്യത്തെ ഫോട്ടോ എടുത്തത്. എന്നിരുന്നാലും ഫോട്ടോ സംരക്ഷിക്കാൻ പേപ്പറിൽ നിന്ന് സിൽവർ ക്ലോറൈഡ് നീക്കം ചെയ്യാൻ ഒരു മാർഗവുമില്ലാത്തതിനാൽ ഫോട്ടോ ഒടുവിൽ പൂർണമായും ഇരുണ്ടതായി മാറി. 1861ൽ തോമസ് സട്ടനാണ് ആദ്യത്തെ ഡ്യൂറബിൾ കളർ ഫോട്ടോ എടുത്തത്. ചുവപ്പ്, പച്ച, നീല ഫിൽട്ടറുകളിലൂടെ എടുത്ത മൂന്ന് ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോഗ്രഫുകളുടെ ഒരു കൂട്ടമായിരുന്നു ഇത്. എന്നാല്‍ അന്ന് ഉപയോഗിച്ചിരുന്ന ഫോട്ടോഗ്രഫിക് എമൽഷനുകൾ സ്പെക്ട്രത്തോട് സംവേദനക്ഷമതയില്ലാത്തതായിരുന്നു അതിനാൽ ഫലം വളരെ അപൂർണമായിരുന്നു.

അരിസ്റ്റോട്ടിൽ മുതൽ ഡൈഗ്രോടൈപ്പ് വരെ:

ഫോട്ടോഗ്രാഫിയുടെ പിതാവായി അറിയപ്പെടുന്നത് ഫ്രഞ്ചുകാരനായ ലൂയി ടെഗ്വെരെ ആണ്. എന്നാൽ ഇതിനും എത്രയോ മുൻപ് ഗ്രീക്ക് തത്വചിന്തകനായ അരിസ്റ്റോട്ടിൽ ഈ വിദ്യയെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. ലോകത്തിലെ ആദ്യ പിൻഹോൾ ക്യാമറയായ 'ക്യാമറ ഒബ്‌സ്‌ക്യൂറ'യുടെ പിറവിക്ക് പിന്നിലും അരിസ്റ്റോട്ടിലിന്റെ തത്വമാണ്. 1800-കളുടെ തുടക്കത്തിലാണ് ഫോട്ടോഗ്രഫിയുടെ യഥാർത്ഥ വളർച്ച ലോകം കണ്ടത്. 'ഫോട്ടോഗ്രഫി' എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് 1830-കളിലാണ്.

എന്തുകൊണ്ട് ഓഗസ്റ്റ് 19?

ഫോട്ടോഗ്രഫിയുടെ ആദിമരൂപമായ 'ഡൈഗ്രോടൈപ്പ്' എന്ന ഉപകരണം ഫ്രഞ്ച് സർക്കാർ ലോകത്തിന് മുന്നിൽ സമർപ്പിച്ചത് 1839 ഓഗസ്റ്റ് 19-നാണ്. ഫ്രഞ്ച് കലാകാരനായ ലൂയി ഡൈഗ്രോ വികസിപ്പിച്ചെടുത്ത ഈ സാങ്കേതികവിദ്യ ഫോട്ടോഗ്രാഫി മേഖലയ്ക്ക് വലിയൊരു കുതിപ്പാണ് സമ്മാനിച്ചത്. ഇതിന്റെ ഓർമ്മയ്ക്കായാണ് ഓഗസ്റ്റ് 19 ലോക ഫോട്ടോഗ്രാഫി ദിനമായി തീരുമാനിക്കപ്പെട്ടത്

ക്യാമറെപ്പോലെ അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു കണ്ടുപിടിത്തം ലോകത്ത് വളരെ കുറവാണ്. എത്രയോ പ്രകാശവര്‍ഷങ്ങള്‍ അകലെയുള്ള ഗ്രഹങ്ങളുടെ ചിത്രങ്ങള്‍ എടുക്കുന്ന തലത്തിലേക്ക് ഫോട്ടോഗ്രാഫി മേഖല വളര്‍ന്നു. മൊബൈല്‍ ഫോണുള്ള ആര്‍ക്കും ഫോട്ടോയെടുക്കാന്‍ കഴിയുന്ന തരത്തിലേക്ക് ഫോട്ടോഗ്രഫി ലോകമെങ്ങും പ്രചരിച്ചു. ഇനിയും ആ വളര്‍ച്ച തുടര്‍ന്നുകൊണ്ടേയിരിക്കും. 


Related articles

See all
Popular News

അമേരിക്കന്‍ എലിമെന്ററി സ്‌കൂളില്‍ വെടിവയ്പ്പ്: നാല് പേര്‍ കൊല്ലപ്പെട്ടു; പതിനാറുകാരനായ അക്...

Popular News

6500 കോടിയുടെ തട്ടിപ്പിന് ശ്രമിച്ച രാജ്യാന്തര കുറ്റവാളി സംഘം ഷാര്‍ജയില്‍ പിടിയില്‍ ; 12 രാ...

Popular News

നവരാത്രി തിരക്ക്; ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപി...

Popular News

അമേരിക്കയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ കൂട്ടക്കൊലപാതകത്തിന് പദ്ധതിയിട്ട 19-കാരന്‍ അറസ്റ്റ...

Save your stories

Sign in