Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വേൾഡ് മലയാളി കൗൺസിൽ അന്താരാഷ്ട്ര സമ്മേളനം 2026 ഓഗസ്റ്റിൽ ഡാളസിൽ; ലോകമെമ്പാടുമുള്ള മലയാളി പ്രതിനിധികൾ പങ്കെടുക്കും

വേൾഡ് മലയാളി കൗൺസിൽ അന്താരാഷ്ട്ര സമ്മേളനം 2026 ഓഗസ്റ്റിൽ ഡാളസിൽ; ലോകമെമ്പാടുമുള്ള മലയാളി പ്രതിനിധികൾ പങ്കെടുക്കും

കൊച്ചി: പ്രവാസി മലയാളികളുടെ ഏറ്റവും വലിയ ആഗോള കൂട്ടായ്മകളിലൊന്നായ വേൾഡ് മലയാളി കൗൺസിലിന്റെ (ഡബ്ല്യുഎംസി) 30-ാമത് അന്താരാഷ്ട്ര വാർഷിക സമ്മേളനം 2026 ഓഗസ്റ്റ് 21 മുതൽ 24 വരെ അമേരിക്കയിലെ ടെക്‌സസ് സംസ്ഥാനത്തെ ഡാളസിൽ നടക്കും.

കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് സമ്മേളനത്തിന്റെ വിവരങ്ങൾ ഭാരവാഹികൾ പ്രഖ്യാപിച്ചത്. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായി, ഗ്ലോബൽ സെക്രട്ടറി ക്രിസ്റ്റഫർ വർഗീസ്, ഗ്ലോബൽ വൈസ് പ്രസിഡന്റ് പി.ബി. ബോസ്, ഇന്ത്യ റീജിയൺ ചെയർമാൻ അഡ്വ. കെ.വി. സാബു, ഇന്ത്യ റീജിയൺ പ്രസിഡന്റ് അഡ്വ. എം.ജി. ശ്രീജിത്ത്, കേരള കൗൺസിൽ സെക്രട്ടറി അഡ്വ. ആശ പോൾ എന്നിവർ പങ്കെടുത്തു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളി പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള സെമിനാറുകൾ, ചർച്ചാ സംഗമങ്ങൾ, സാംസ്കാരിക പരിപാടികൾ, ജീവകാരുണ്യ പദ്ധതികളുടെ പ്രഖ്യാപനങ്ങൾ എന്നിവ സംഘടിപ്പിക്കും.

പ്രവാസി സമൂഹത്തിന്റെയും ആഗോള മലയാളി സമൂഹത്തിന്റെയും ക്ഷേമത്തിനും ഐക്യത്തിനും പ്രാധാന്യം നൽകുന്നതായിരിക്കും ഡാളസ് ഗ്ലോബൽ സമ്മേളനമെന്ന് ഭാരവാഹികൾ അറിയിച്ചു.

മലയാളികളുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനും ലോകമെമ്പാടുമുള്ള പ്രവാസി മലയാളികൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും സമ്മേളനം വേദിയാകുമെന്നും സംഘാടകർ വ്യക്തമാക്കി.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Popular News

6500 കോടിയുടെ തട്ടിപ്പിന് ശ്രമിച്ച രാജ്യാന്തര കുറ്റവാളി സംഘം ഷാര്‍ജയില്‍ പിടിയില്‍ ; 12 രാ...

Popular News

'ചരിത്രത്തിലെ ഏറ്റവും മികച്ച താരം ഞാൻ തന്നെ'; അവകാശവാദവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

Popular News

2026-ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു; റോബർട്ട് ഇ. ഹാളിനും മൈക്കൽ വുഡ്ഫോർഡിനും പു...

Save your stories

Sign in