Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഇത് വേറിട്ട പുതുവര്‍ഷം ; തൊഴിലാളികള്‍ക്ക് കാറുകളും സ്വര്‍ണവുമായി 5 ലക്ഷം ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍

ഇത് വേറിട്ട പുതുവര്‍ഷം ; തൊഴിലാളികള്‍ക്ക് കാറുകളും സ്വര്‍ണവുമായി 5 ലക്ഷം ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍
ദുബായ് : ഇത് വേറിട്ട പുതുവര്‍ഷം. കൈ നിറയെ സമ്മാനങ്ങളും കാറും സ്വര്‍ണ്ണവും നേടാന്‍ അവസരം. ദുബായിലാണ് ഗവര്‍മെന്റ് നേതൃത്വത്തില്‍, തൊഴിലാളികള്‍ക്കായി ഇത്തരത്തില്‍ മെഗാ ന്യൂ ഇയര്‍ ആഘോഷം സംഘടിപ്പിക്കുന്നത്. കാറുകളും സ്വര്‍ണവും ഉള്‍പ്പെടെ 5 ലക്ഷം ദിര്‍ഹത്തിലധികം സമ്മാനങ്ങള്‍ ഇതോടൊപ്പം പ്രഖ്യാപിച്ചു. ഡിസംബര്‍ 31 ന് വൈകീട്ട് ആറിന് ആരംഭിക്കുന്ന പരിപാടികള്‍ അര്‍ധരാത്രി വരെ തുടരും. ബോളുവുഡ് താരനിര അണിനിരക്കുന്ന വമ്പന്‍ ഉത്സവം , ഇതോടെ ആവേശമായി മാറും. ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് ആണ് പരിപാടി സംഘടിപ്പിക്കുന്നത്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് തൊഴിലാളി സമൂഹത്തിനായുള്ള ഈ പുതുവര്‍ഷ ആഘോഷം. ദുബായ് അല്‍ ഖൂസിലാണ് പ്രധാന വേദി. ജബല്‍ അലി, മുഹൈസ്‌ന തുടങ്ങിയ തൊഴിലാളി കേന്ദ്രങ്ങളിലും ഓണ്‍-ഗ്രൗണ്ട് ആഘോഷങ്ങള്‍ നടക്കും. സൗജന്യ രജിസ്ട്രേഷനിലൂടെ എല്ലാ ഇവന്റുകളിലും നറുക്കെടുപ്പുകളിലും തൊഴിലാളികള്‍ക്ക് പങ്കെടുക്കാനാകും. മലയാളികള്‍ ഉള്‍പ്പടെയുള്ള വിദേശ തൊഴിലാളികള്‍ക്ക് ഇതില്‍ സംബന്ധിക്കാം. REPORT : ELVIS CHUMAMR- JAIHIND TV MIDDLE EAST BUREAU

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Latest News

വീടുകളെ സമാധാനത്തിന്റെ തുരുത്തുകളായി മാറ്റണം: യുഎഇയിലെ മസ്ജിദുകളില്‍ വെള്ളിയാഴ്ച ജുമുഅ സന്...

Latest News

കുവൈത്ത് അതിർത്തിയിൽ ഭീതിവിതച്ച് ഡ്രോൺ ആക്രമണം: തിരിച്ചടിയുമായി സൈന്യം; ഗൂഢാലോചനയെന്ന് മന്...

Latest News

കണ്ണീരിലായ കുടുംബത്തിന് ആശ്വാസമായി പാണക്കാട് സാദിഖലി തങ്ങൾ; പ്രവാസിയുടെ മൃതദേഹം നാട്ടിലെത്...

Save your stories

Sign in