Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രസവചികിത്സയ്ക്കിടെ യുവതി മരിച്ചു; ചികിത്സാപ്പിഴവെന്ന് ആരോപിച്ച് ബന്ധുക്കള്

കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രസവചികിത്സയ്ക്കിടെ യുവതി മരിച്ചു; ചികിത്സാപ്പിഴവെന്ന് ആരോപിച്ച് ബന്ധുക്കള്

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവചികിത്സയ്ക്കിടെ യുവതി മരിച്ചു. ആലപ്പുഴ ഓമനപ്പുഴ പൊള്ളയില്‍ അനീഷിന്റെ ഭാര്യ ഫേബ (29) ആണ് മരിച്ചത്. ചികിത്സയില്‍ അനാസ്ഥയും പിഴവും സംഭവിച്ചുവെന്ന് ആരോപിച്ച് ബന്ധുക്കള്‍ പൊലീസിലും ആശുപത്രി സൂപ്രണ്ടിനും പരാതി നല്‍കി.

ആലപ്പുഴയില്‍ നിന്ന് റഫര്‍ ചെയ്തതിനെ തുടര്‍ന്നാണ് ഫേബയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച ആശുപത്രിയിലെത്തിച്ച യുവതിയെ, ഞായറാഴ്ച പുലര്‍ച്ചെ പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ലേബര്‍ റൂമിലേക്ക് മാറ്റി. നോര്‍മല്‍ പ്രസവം നടക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നെങ്കിലും പിന്നീട് സ്ഥിതി വഷളായതായി അധികൃതര്‍ പറയുകയായിരുന്നു. എന്നാല്‍ ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ചത് മുതല്‍ എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ നല്‍കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

ഫേബയുടെ മരണം സംഭവിച്ചതിന് ശേഷമാണ് ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തതെന്നാണ് ബന്ധുക്കളുടെ ആരോപണം. നേരത്തെ ശസ്ത്രക്രിയ നടത്തിയിരുന്നെങ്കില്‍ ഫേബയുടെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നും ഇവര്‍ പറയുന്നു. ഹൃദയസ്തംഭനം മൂലമാണ് മരണം സംഭവിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ ചികിത്സാ അനാസ്ഥയാണ് മരണകാരണമെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ നിയമനടപടിയുമായി മുന്നോട്ട് പോവുകയാണ്.

നിലവില്‍ അര്‍ത്തുങ്കലിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Related articles

See all
Popular News

പ്രിയദര്‍ശിനി സൗജന്യ യാത്രയുടെ ശോഭ കെടുത്തുന്നത് ദൗര്‍ഭാഗ്യകരം: സിപി ജോൺ

Popular News

ജനങ്ങളുടെ സന്തോഷ സൂചിക ഉയര്‍ത്താന്‍ 'ആനന്ദം'; തദ്ദേശ വകുപ്പിന് കീഴില്‍ പുതിയ വിഭാഗം വരുന്ന...

Popular News

സി.പി.എം കാസര്‍കോട് വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ പിണറായിക്കെതിരെ രൂക്ഷവിമര്‍ശനം; തിരിച്...

Popular News

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: കുടുംബ വാര്‍ഷിക വരുമാന പരിധി ഉയര്‍ത്തി; സാധാരണക്കാര്‍ക്ക...

Save your stories

Sign in