Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഗവർണറെ തിരിച്ചു വിളിക്കണമെന്ന പ്രതിപക്ഷ നിലപാടിനൊപ്പം നിൽക്കാത്ത സി പി എം നിലപാട് ജനവഞ്ചന

ഗവർണറെ തിരിച്ചു വിളിക്കണമെന്ന പ്രതിപക്ഷ നിലപാടിനൊപ്പം നിൽക്കാത്ത സി പി എം നിലപാട് ജനവഞ്ചന
ഗവർണറെ തിരിച്ചു വിളിക്കണമെന്ന പ്രതിപക്ഷ നിലപാടിനൊപ്പം നിൽക്കാത്ത സിപിഎം നിലപാട് ജനവഞ്ചനയാണെന്നും ഈ വഞ്ചന ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്ന് വി എം സുധീരൻ. പൗരത്വ നിയമ ഭേദഗതി കൊണ്ടുവന്നപ്പോൾ എന്ത് കൊണ്ട് മുസ് ലിം സമുദായത്തെ മാറ്റി നിർത്തിയെന്നതിന് മോദിയും അമിത് ഷായും മറുപടി നൽകണമെന്നും വി എം സുധീരൻ. കണ്ണൂർ ഡി സി സി പ്രസിഡന്റ് സതീശൻ പാച്ചേനി നയിക്കുന്ന സഹനസമര പദയാത്രയുടെ രണ്ടാം ദിനത്തിലെ പര്യടനം പാനൂർ കരിയാട് ഉദ്ഘാടനം ചെയ്യുകയായിരുന്നു വിഎം സുധീരൻ സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് ജനങ്ങൾ കഷ്ടപ്പെടുമ്പോൾ കുത്തക മുതലാളിമാർക്കൊപ്പമാണ് കേന്ദ്ര സർക്കാർ നിൽക്കുന്നത്. ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് മോദിയുടെയും, അമിത് ഷായുടെയും ലക്ഷ്യം. പൗരത്വ നിയമ ഭേദഗതി കൊണ്ടുവന്നപ്പോൾ എന്ത് കൊണ്ട് മുസ് ലിം സമുദായത്തെ മാറ്റി നിർത്തിയെന്നതിന് മോദിയും അമിത് ഷായും മറുപടി നൽകണം. പൗരത്വ നിയമ ഭേദഗതി പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്നും വി എം സുധീരൻ ആവശ്യപ്പെട്ടു. കേരള ഗവർണർ നടത്തുന്നത് രാഷ്ട്രിയ കളിയാണ്.ഗവർണ്ണർ നല്ലൊരു കളിക്കാരനായി മാറി.ഗവർണറെ തിരിച്ച വിളിക്കണമെന്ന പ്രതിപക്ഷ നിലപാടിനൊപ്പം നിൽക്കാത്ത സി പി എം നിലപാട് ജനവഞ്ചനയാണ്. സി പി എമ്മിന്റ വഞ്ചന ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്നും വി എം സുധീരൻ പറഞ്ഞു. കരിയാട് നിന്നാംരംഭിച്ച സഹന സമര പദയാത്രയിൽ നുറുകണക്കിനാളുകളാണ് പങ്കാളിയായത്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in