Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ബന്ദിപ്പൂർ രാത്രിയാത്ര നിരോധനം നീക്കാൻ ഇടപെടുമെന്ന് രാഹുൽ ഗാന്ധി

ബന്ദിപ്പൂർ രാത്രിയാത്ര നിരോധനം നീക്കാൻ ഇടപെടുമെന്ന് രാഹുൽ ഗാന്ധി
rahul-gandhi-meet ബന്ദിപ്പൂർ രാത്രിയാത്ര നിരോധനം നീക്കാൻ ഇടപെടുമെന്ന് കോൺഗ്രസ്സ് അധ്യക്ഷനും വയനാട് എം.പിയുമായ രാഹുൽ ഗാന്ധി. ഇക്കാര്യം കർണാടക സർക്കാരുമായി സംസാരിക്കുമെന്നും രാഹുൽ അറിയിച്ചു. വയനാടിൻ്റെ വികസന കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ച് ചേർത്ത യോഗത്തിൽ ആണ് രാഹുലിന്‍റെ ഉറപ്പ്. വയനാട് മണ്ഡലത്തിലെ പൊതുവായ പ്രശ്നങ്ങളും അവ പരിഹരിക്കാനുള്ള നിർദേശങ്ങളും നേതാക്കളിൽ നിന്ന് രാഹുൽ സ്വീകരിച്ചു. ഓരോ നിയമസഭ മണ്ഡലത്തിൽനിന്നുമുള്ള നേതാക്കളുമായി വെവ്വേറെയാണ് രാഹുൽ കണ്ടത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ മുൻ മന്ത്രിമാരായ ആര്യാടൻ മുഹമ്മദ്, എ.പി അനിൽ കുമാർ, പി.കെ ജയലക്ഷ്മി, മുസിംലീഗ് മലപ്പുറം ജില്ല പ്രസിഡണ്ട് സാദിഖലി ശിഹാബ് തങ്ങൾ, ഡി.സി.സി അധ്യക്ഷൻമാർ എന്നിവർ ഉൾപ്പെടെ 23 അംഗ സംഘമാണ് കൂടിക്കാഴ്ചയിൽ പങ്കെടുത്തത്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

സെപ്റ്റംബർ 11 ഭീകരാക്രമണത്തിന് കാൽനൂറ്റാണ്ട്: അമേരിക്കയിൽ വിപുലമായ അനുസ്മരണ ചടങ്ങുകൾ

Save your stories

Sign in