Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'സ്വയം പ്രഖ്യാപിത വിശ്വഗുരു' എപ്പോഴാണ് മണിപ്പൂർ കി ബാത്ത് കേള്‍ക്കുക?; പ്രധാനമന്ത്രിക്കും കേന്ദ്ര സർക്കാരിനും രൂക്ഷവിമർശനവുമായി കെ.സി വേണുഗോപാല്‍ എംപി

'സ്വയം പ്രഖ്യാപിത വിശ്വഗുരു' എപ്പോഴാണ് മണിപ്പൂർ കി ബാത്ത് കേള്‍ക്കുക?; പ്രധാനമന്ത്രിക്കും കേന്ദ്ര സർക്കാരിനും രൂക്ഷവിമർശനവുമായി കെ.സി വേണുഗോപാല്‍ എംപി
  ന്യൂഡല്‍ഹി: മണിപ്പൂരില്‍ കലാപം തുടരുമ്പോഴും മൗനം തുടരുന്ന പ്രധാനമന്ത്രിക്കും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി. മണിപ്പൂരില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ഉറപ്പാക്കാന്‍ ശ്രമിക്കുന്ന പ്രതിപക്ഷ പാർട്ടി നേതാക്കളെ കാണാന്‍ പ്രധാനമന്ത്രി സമയം അനുവദിക്കുന്നില്ല. വിഷയത്തില്‍ പ്രധാനമന്ത്രിയും ബിജെപിയും തുടരുന്ന നിസംഗത പ്രശ്നം പരിഹരിക്കാനല്ല, നീട്ടിക്കൊണ്ടുപോകാനാണ് താല്‍പര്യം എന്നതാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കലാപത്തില്‍ നൂറുകണക്കിനാളുകൾ മരിക്കുകയും ആയിരങ്ങൾ ഭവനരഹിതരാവുകയും ചെയ്തു. എണ്ണമറ്റ പള്ളികളും ആരാധനാലയങ്ങളും നശിപ്പിക്കപ്പെട്ടു. പ്രശ്നത്തിന് പരിഹാരം കാണേണ്ട ബിജെപി ഭരണകൂടം അവിടെ നടക്കുന്ന കലാപത്തിന്‍റെ ഭാഗമാകുകയാണ്  ചെയ്യുന്നതെന്ന് കെ.സി വേണുഗോപാല്‍ എംപി കുറ്റപ്പെടുത്തി. കഴിഞ്ഞ 50 ദിവസമായി മണിപ്പൂരില്‍ കലാപം കത്തിപ്പടരുമ്പോള്‍ ഒരക്ഷരം മിണ്ടാതെ പ്രധാനമന്ത്രി മോദിക്ക് വിദേശ രാജ്യങ്ങളിലേക്ക് പറക്കാൻ കഴിയുന്നത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു. സർക്കാർ നിലപാട് കാര്യങ്ങൾ കൂടുതൽ വഷളാക്കിയെന്നും അക്രമം മിസോറാമിലേക്കും വ്യാപിക്കുന്ന സ്ഥിതിയാണെന്നും കെ.സി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. മണിപ്പൂർ കി ബാത്ത് കേള്‍ക്കാനും  സമാധാനത്തിന് ആഹ്വാനം ചെയ്ത് രാജ്യത്തോട് സംസാരിക്കാനും 'സ്വയം പ്രഖ്യാപിത വിശ്വഗുരു' തയാറാകുമോ എന്ന് കെ.സി വേണുഗോപാല്‍ എംപി ചോദിച്ചു. മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിൽ പരാജയപ്പെട്ട കേന്ദ്ര ആഭ്യന്തര മന്ത്രിയോടും മണിപ്പൂർ മുഖ്യമന്ത്രിയോടും ഉത്തരവാദിത്വം ഏറ്റെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെടുമോ എന്നും അദ്ദേഹം ട്വിറ്റർ പോസ്റ്റില്‍ ചോദിച്ചു.

Related articles

See all
Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Save your stories

Sign in