Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കോണ്‍ഗ്രസ് രാജ്യത്തെ ഒന്നിപ്പിക്കുമ്പോള്‍, ബി.ജെ.പി രാജ്യത്തെ ഭിന്നിപ്പിക്കുന്നു : രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് രാജ്യത്തെ ഒന്നിപ്പിക്കുമ്പോള്‍, ബി.ജെ.പി രാജ്യത്തെ ഭിന്നിപ്പിക്കുന്നു : രാഹുല്‍ ഗാന്ധി
ഹരിയാനയെ ഇളക്കി മറിച്ച് രാഹുൽ ഗാന്ധി. മോദി സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ വാഗ്ദാനങ്ങൾ ലംഘിച്ചു. സത്യം മറച്ചുവെച്ച് മറ്റു കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കോൺഗ്രസ്‌ രാജ്യത്തെ ഒന്നിപ്പിക്കുമ്പോൾ ബി.ജെ.പി രാജ്യത്തെ ഭിന്നിപ്പിക്കുകയാണ് ചെയുന്നത് എന്നും രാഹുൽ ഗാന്ധി തെക്കൻ ഹരിയാനയിലെ നൂഹിൽ പൊതു സമ്മേളനത്തിൽ പറഞ്ഞു. ആയിരക്കണക്കിന് ആളുകളാണ് തെക്കൻ ഹരിയാനയിലെ നൂഹിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയത്. ഈ ആളുകളെ സാക്ഷി നിർത്തി രാഹുൽ ഗാന്ധി ശക്തമായ വിമർശനം ആണ് മോദി സർക്കാരിന് എതിരെ നടത്തിയത്. വലിയ വാഗ്ദാനങ്ങൾ നൽകി അധികാരത്തിൽ എത്തിയ മോദി വാഗ്ദാനങ്ങൾ ലംഘിച്ചു. മോദി ഭരണത്തിൽ വലിയ സാമ്പത്തിക പ്രതിസന്ധി ആണ് രാജ്യം നേരിടുന്നത്. ഇതിനുള്ള പരിഹാരം ആണ് കോൺഗ്രസ്‌ മുന്നോട്ട് വച്ച ന്യായ് പദ്ധതി. രാജ്യത്ത് ഇൻസ്‌പെക്ടർ രാജ് ആണ് നടക്കുന്നത്. സത്യം മറച്ചുവെച്ച് മറ്റുകാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കാനാണ് സർക്കാർ ശ്രമം. രാജ്യത്ത് തൊഴിൽ ഇല്ലായ്മ ഉണ്ടെന്ന് പറയാൻ മാധ്യമങ്ങൾ തയാറല്ല. മോദിക്കും ബി.ജെ.പിക്കും വേണ്ടപ്പെട്ട 12 പേരുടെ 5 ലക്ഷം കോടി രൂപ എഴുതിത്തള്ളിയ സർക്കാര്‍ പക്ഷെ കർഷകരുടെ ഒരു രൂപ പോലും എഴുതിത്തള്ളാൻ തയാറല്ല. കോൺഗ്രസ്‌ അധികാരത്തിൽ എത്തിയാല്‍ വാഗ്ദാനങ്ങൾ പാലിക്കും. മധ്യപ്രദേശ്‌, രാജസ്ഥാൻ, ഛത്തിസ്ഗഢ്എന്നിവിടങ്ങളിൽ കോൺഗ്രസ്‌ ഇത് തെളിയിച്ചതാണ്. കോൺഗ്രസ്‌ രാജ്യത്തെ ഒന്നിപ്പിക്കുമ്പോൾ ബി.ജെ.പി രാജ്യത്തെ വിഘടിപ്പിക്കുകയാണ് ചെയുന്നത് എന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in