Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Voter Adhikar Yathra| വോട്ടര്‍ അധികാര്‍ യാത്ര ആറാം ദിനത്തിലേക്ക്; ഭഗല്‍പൂരില്‍ പൊതുസമ്മേളനം

Voter Adhikar Yathra|    വോട്ടര്‍ അധികാര്‍ യാത്ര ആറാം ദിനത്തിലേക്ക്; ഭഗല്‍പൂരില്‍ പൊതുസമ്മേളനം
മുൻഗർ: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന 'വോട്ടര്‍ അധികാര്‍ യാത്ര' ആറാം ദിനം പുരോഗമിക്കുന്നു. രാവിലെ 9 മണിക്ക് മുന്‍ഗറിലെ ചന്ദന്‍ ബാഗ് ചൗക്കില്‍ നിന്ന് യാത്ര പുനരാരംഭിച്ചു. മുന്‍ഗറില്‍ നിന്ന് യാത്ര റഹ്‌മാനി ഫൗണ്ടേഷന്‍, ഭഗത് സിംഗ് ചൗക്ക്, ഗോല ചൗക്ക് (ഡിജെ റോഡ്), ഭഗല്‍പൂര്‍ റോഡ്, ബൊച്ചാഹ, ബരിയാര്‍പൂര്‍ ചൗക്ക്, സുല്‍ത്താന്‍ഗഞ്ച് ചൗക്ക് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ഘോഘയില്‍ എത്തിച്ചേരും. തുടര്‍ന്ന് ഗോലംബര്‍ ചൗക്ക്, ചമ്പാനഗര്‍, നാഥ് നഗര്‍ വഴി ഭഗത് സിംഗ് ചൗക്കിലെ ലോഹ്യ പാലം കടക്കും. യാത്രയുടെ പ്രധാന പരിപാടിയായ പൊതുയോഗം ഭഗല്‍പൂരിലെ ഘണ്ടാഘര്‍ ചൗക്കില്‍ വെച്ച് വൈകുന്നേരം 4 മണിക്ക് നടക്കും. പൊതുസമ്മേളനത്തിന് ശേഷം യാത്ര ഭഗല്‍പൂരിലെ നവഗച്ചിയയില്‍ രാത്രി വിശ്രമത്തിനായി എത്തിച്ചേരും. വോട്ടര്‍മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച യാത്രയ്ക്ക് വന്‍ ജന പിന്തുണയാണ് ലഭിക്കുന്നത്.

Related articles

See all
Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ; ഡൽഹിയിൽ ഇന്ന് പ്രതിഷേധ മാർ...

Popular News

'ലീവ് ഇന്ത്യ' നോട്ടീസിനെതിരെ നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയിൽ; എഫ്ആർആർഒ നടപടി ഭരണഘടനാ വിര...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ 'ഇന്ത്യ' മുന്നണി തെരുവിലേക്ക്: രാംലീലാ മൈതാനത്ത് നവംബർ ഒന്നിന്...

Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Save your stories

Sign in