Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

JAIRAM RAMESH| വോട്ട് കൊള്ള: 'ഹൈഡ്രജന്‍ ബോംബില്‍ അവസാനിക്കില്ല; പ്ലൂട്ടോണിയം ബോംബും പൊട്ടിക്കും'- ജയ്‌റാം രമേശ്

JAIRAM RAMESH| വോട്ട് കൊള്ള: 'ഹൈഡ്രജന്‍ ബോംബില്‍ അവസാനിക്കില്ല; പ്ലൂട്ടോണിയം ബോംബും പൊട്ടിക്കും'- ജയ്‌റാം രമേശ്
വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട് കൂടുതല്‍ ബോംബുകള്‍ പുറത്തുവരുമെന്ന് എഐസിസി കമ്മ്യൂണിക്കേഷന്‍ വിഭാഗം മേധാവി ജയ്‌റാം രമേശ്. ഹൈഡ്രജന്‍ ബോംബില്‍ അവസാനിക്കില്ലെന്നും പ്ലൂട്ടോണിയം ബോംബ് വരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് പട്‌നയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം പ്രതികരിച്ചത്. വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തു വാരാനുണ്ട്. ഒന്നും അവസാനിച്ചെന്ന് ആരും കരുതേണ്ടെന്നും ജനങ്ങള്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വോട്ട് കൊള്ള എങ്ങനെയാണ് നടത്തുന്നതെന്ന് താഴേത്തട്ടിലുള്ള ഓരോ പൗരനിലേക്കും എങ്ങനെ എത്തിക്കണം, അതിനു വേണ്ടിയുള്ള ക്യാമ്പയിനുകള്‍ എങ്ങനെ സജ്ജമാക്കണം തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കാനാണ്് ഇന്ന് പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നത്. ഇത് അനുബന്ധിച്ചുള്ള പ്രമേയവും അവതരിപ്പിച്ചു. ബിഹാറില്‍ വോട്ട് കൊള്ളയ്‌ക്കെതിരെ നടത്തിയ 'വോട്ടര്‍ അധികാര്‍ യാത്ര' വലിയ വിജയമായി തീര്‍ന്നത് ഒരു രാഷ്ട്രീയ സന്ദേശമാണ് നല്‍കുന്നതെന്നും യോഗത്തില്‍ വിലയിരുത്തി.

Related articles

See all
Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ; ഡൽഹിയിൽ ഇന്ന് പ്രതിഷേധ മാർ...

Popular News

'ലീവ് ഇന്ത്യ' നോട്ടീസിനെതിരെ നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയിൽ; എഫ്ആർആർഒ നടപടി ഭരണഘടനാ വിര...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ 'ഇന്ത്യ' മുന്നണി തെരുവിലേക്ക്: രാംലീലാ മൈതാനത്ത് നവംബർ ഒന്നിന്...

Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Save your stories

Sign in