Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

UDHAMPUR| ഉദ്ദംപൂരില്‍ സിആര്‍പിഎഫ് ജവാന്മാര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞു; മൂന്ന് സൈനികര്‍ മരിച്ചു

UDHAMPUR| ഉദ്ദംപൂരില്‍ സിആര്‍പിഎഫ് ജവാന്മാര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞു; മൂന്ന് സൈനികര്‍ മരിച്ചു
ജമ്മു കശ്മീരില്‍ സിആര്‍പിഎഫ് ജവാന്മാര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികര്‍ മരിച്ചു. ഉദ്ദംപൂര്‍ ജില്ലയിലെ ബസന്ത്ഗഡ്-കണ്ഡ്വ മേഖലയില്‍ രാവിലെ 10.30 ഓടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ 15-ലധികം ജവാന്മാരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി തുടരുന്നു. ബസന്ത്ഗഡില്‍ ഒരു ഓപ്പറേഷന്‍ കഴിഞ്ഞ് മടങ്ങുകയായിരുന്ന 187-ാം ബറ്റാലിയനിലെ 23 ജവാന്മാരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടം നടന്നയുടന്‍ പ്രദേശവാസികളും പോലീസും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സ്ഥലത്തെത്തി. സംഭവത്തില്‍ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്, ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ എന്നിവര്‍ ദുഃഖം രേഖപ്പെടുത്തി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ സഹായവും ഉറപ്പുവരുത്തുമെന്ന് മന്ത്രി ജിതേന്ദ്ര സിംഗ് എക്‌സില്‍ കുറിച്ചു. രാഷ്ട്രത്തിനുവേണ്ടി ജീവന്‍ ത്യജിച്ച സൈനികരുടെ സേവനം രാജ്യം എക്കാലവും ഓര്‍മ്മിക്കുമെന്നും പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നും ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ പറഞ്ഞു.

Related articles

See all
Popular News

"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി

Popular News

ഗ്യാനേഷ് കുമാറിനെതിരെ എൻ.എസ്.യു.ഐ മാർച്ചും പ്രതിഷേധവും; ബാരിക്കേഡുകൾ തകർത്ത് വിദ്യാർഥികൾ

Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ; ഡൽഹിയിൽ ഇന്ന് പ്രതിഷേധ മാർ...

Popular News

'ലീവ് ഇന്ത്യ' നോട്ടീസിനെതിരെ നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയിൽ; എഫ്ആർആർഒ നടപടി ഭരണഘടനാ വിര...

Save your stories

Sign in