Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പ്രവർത്തകരെ ആക്രമിച്ചാല്‍ തിരിച്ചടിക്കും; യൂത്ത് കോൺഗ്രസ് സമരം അടിച്ചമർത്താൻ പോലീസ് പോരാ, അഹങ്കാരം കാണിക്കരുതെന്ന് വി.ഡി.സതീശന്‍

പ്രവർത്തകരെ ആക്രമിച്ചാല്‍ തിരിച്ചടിക്കും; യൂത്ത് കോൺഗ്രസ് സമരം അടിച്ചമർത്താൻ പോലീസ് പോരാ, അഹങ്കാരം കാണിക്കരുതെന്ന് വി.ഡി.സതീശന്‍
പ്രവർത്തകരെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. വളരെ മോശമായാണ് പോലീസ് യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് പെരുമാറിയത്. സമരത്തിൽ പങ്കെടുത്ത വനിതാ പ്രവർത്തകയുടെ വസ്ത്രം പുരുഷ പോലീസുകാരൻ വലിച്ചുകീറി. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തെ തല്ലി പരിക്കേൽപ്പിച്ചു. പെൺകുട്ടികളെ ലാത്തി കൊണ്ട് കുത്തിയത് പുരുഷ പോലീസുകാരാണ്. പരിക്കേറ്റ വനിത പ്രവർത്തകരെ തടഞ്ഞുവച്ചുവെന്നും അദ്ദേഹം പറഞ്ഞു. അനാവശ്യമായി പോലീസ് പെൺകുട്ടികൾക്ക് നേരെ ആക്രമണം നടത്തിയതാണ് സ്ഥിതി വഷളാകാൻ കാരണം. വനിത പ്രവർത്തകയുടെ തുണി വലിച്ചു കീറിയ പുരുഷ എസ്.ഐക്കെതിരെ നടപടി വേണം. യൂത്ത് കോൺഗ്രസ് സമരം അടിച്ചമർത്താൻ പോലീസ് പോരാ. ഇതിനേക്കാൻ വലിയ സമരം കാണേണ്ടി വരുമെന്നും പോലീസിനെ അഴിഞ്ഞാടാൻ വിട്ടിട്ട് സമാധാനപരമായി ഭരിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ടന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡി.സി.സി ഓഫീസിന് മുന്നിൽ പോലീസ് അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാകുകയാണ്. ഓഫീസിനകത്ത് കയറാമെന്ന് പോലീസ് വിചാരിക്കണ്ട. പ്രവർത്തകരേയും ഓഫീസിനേയും സംരക്ഷിക്കാൻ ഞങ്ങൾക്കറിയാം. അനാവശ്യമായി ഒരാളേയും തൊടാൻ അനുവദിക്കില്ല. കാലിക്കറ്റ് സർവകലാശാലയിൽ എസ്.എഫ്.ഐ പ്രവർത്തകരെ 'മോളെ കരയല്ലേ' എന്ന് സമാധാനിപ്പിച്ച അതേ പോലീസാണ് ഇവിടെ പെൺകുട്ടിയുടെ തുണി വലിച്ചുകീറിയത്. പോലീസ് അഹങ്കാരം കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Popular News

10 ലക്ഷം തന്നില്ലെങ്കിൽ കൊടികുത്തും; കോർപ്പറേഷൻ ഭരണത്തിന്റെ തണലിൽ സി.പി.എം കൗൺസിലര്‍ അജിയു...

Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Popular News

"മടിയിൽ കനമില്ലെങ്കിൽ പിണറായിക്ക് എന്തിന് വെപ്രാളം?: അന്വേഷണവും വിചാരണയും നേരിടാൻ പിണറായി...

Save your stories

Sign in