Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വണ്ടിപ്പെരിയാർ കേസ് സിബിഐ അന്വേഷിക്കണം, അട്ടിമറിച്ചവർക്കെതിരെ നടപടി വേണം: പോലീസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തി മഹിളാ കോണ്‍ഗ്രസ്

വണ്ടിപ്പെരിയാർ കേസ് സിബിഐ അന്വേഷിക്കണം, അട്ടിമറിച്ചവർക്കെതിരെ നടപടി വേണം: പോലീസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തി മഹിളാ കോണ്‍ഗ്രസ്
  തിരുവനന്തപുരം: വണ്ടിപ്പെരിയാറിൽ പെൺകുട്ടിയെ പീഡിപ്പിച്ചു കൊന്ന സിപിഎം നേതാവിനെ സഹായിച്ച പോലീസ് ഉദ്യോഗസ്ഥരെ പുറത്താക്കണമെന്നും സിബിഐ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഡിജിപി ഓഫീസിലേക്ക് മാർച്ച് നടത്തിയ മഹിളാ കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പോലീസ് ബലപ്രയോഗംനടത്തുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് കോടതിയുടെ മേൽനോട്ടത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത മുൻ കെപിസിസി അധ്യക്ഷൻ വി.എം. സുധീരൻ ആവശ്യപ്പെട്ടു. കെപിസിസി ഓഫീസിൽ നിന്നും ആരംഭിച്ച മാർച്ച് ഡിജിപി ഓഫീസിനു സമീപം പോലീസ് തടഞ്ഞു. സംഭവത്തിൽ കോടതി മേൽനോട്ടത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത കെപിസിസി മുൻ അധ്യക്ഷൻ വി.എം. സുധീരൻ ആവശ്യപ്പെട്ടു. സിബിഐ അന്വേഷണം നടത്തിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം തുടരുമെന്ന് മാർച്ചിന് നേതൃത്വം നൽകിയ മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ എംപി പറഞ്ഞു. പ്രവർത്തകർ പ്രതിഷേധം ശക്തമാക്കിയതോടെ പോലീസ് നിരവധിതവണ ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും വാക്കേറ്റവു മുണ്ടായി. വണ്ടിപ്പെരിയാർ സംഭവത്തിൽ പോലീസും സർക്കാരും നടത്തിയ കുറ്റകരമായ അനാസ്ഥയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണ് മഹിളാ കോൺഗ്രസ് പ്രവർത്തകർ പോലീസ് ആസ്ഥാനത്തിനു മുന്നിൽ ഉയർത്തിയത്.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in