Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Entertainment

തമിഴ് ചിത്രം റീലിലെ നായകൻ ബിജോയ് കണ്ണൂർ മലയാളത്തിൽ നായകനായെത്തുന്നു; ചിത്രം 'വള്ളിച്ചെരുപ്പ്'

തമിഴ് ചിത്രം റീലിലെ നായകൻ ബിജോയ് കണ്ണൂർ മലയാളത്തിൽ നായകനായെത്തുന്നു; ചിത്രം 'വള്ളിച്ചെരുപ്പ്'
റീൽ എന്ന തമിഴ് ചിത്രത്തിലൂടെ തമിഴർക്ക് സുപരിചിതനായ ബിജോയ് കണ്ണൂർ (ഉദയരാജ്) 'വള്ളിച്ചെരുപ്പ്' എന്ന ചിത്രത്തിലൂടെ നായകനായെത്തുന്നു. ഒരു മേക്കോവറിലൂടെ എഴുപതുകാരനായിട്ടാണ് ബിജോയ് ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ഏഷ്യാനെറ്റ് പ്ലസിലൂടെ പ്രേക്ഷകർ സ്വീകരിച്ച കണ്ണൂർ സ്വദേശിനി ചിന്നുശ്രീ വൽസലനാണ് നായിക. ഒരു മുത്തച്ഛന്‍റെയും കൊച്ചുമകന്‍റെയും ആത്മബന്ധത്തിന്‍റെ വിവിധ തലങ്ങളിലൂടെയുള്ളൊരു യാത്രയാണ് വള്ളിച്ചെരുപ്പ്.   എസ്.ആർ ശിവരുദ്രൻ സംവിധാനം ചെയ്ത് 2020 ലെ മികച്ച രണ്ടാമത്തെ മ്യൂസിക്കൽ വീഡിയോ ആൽബമായി തെരഞ്ഞെടുക്കപ്പെട്ട 'കനവിലെ സുൽത്താനി'ലൂടെ അരങ്ങേറ്റം കുറിച്ച മാസ്റ്റർ ഫിൻ ബിജോയ് ആണ് കൊച്ചുമകനെ അവതരിപ്പിക്കുന്നത്. കുടുംബബന്ധങ്ങളുടെ ആഴവും പരപ്പും അതിന്‍റെ വൈകാരികത ഒട്ടും കുറയാതെ തന്നെയാണ് ചിത്രത്തിലെ മുഹൂർത്തങ്ങൾ സംവിധായകൻ ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം വെള്ളായണിയിലും പരിസരപ്രദേശങ്ങളിലുമായി ചിത്രത്തിന്‍റെ ചിത്രീകരണം പൂർത്തിയായി. ബിജോയ് കണ്ണൂർ (ഉദയരാജ്), ചിന്നുശ്രീ വല്‍സലൻ, മാസ്റ്റർ ഫിൻ ബിജോയ് എന്നിവർക്കു പുറമെ കൊച്ചുപ്രേമൻ, സാജൻ സൂര്യ, അനൂപ് ശിവസേവൻ, ദിവ്യ ശ്രീധർ, എസ്.ആർ ശിവരുദ്രൻ എന്നിവരും ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നു. ബാനർ - ശ്രീമുരുകാ മൂവി മേക്കേഴ്സ്, തിരക്കഥ, സംവിധാനം - ശ്രീഭാരതി, നിർമ്മാണം - സുരേഷ് സി എൻ, ഛായാഗ്രഹണം - റിജു ആർ അമ്പാടി, എഡിറ്റിംഗ് - ശ്യാം സാംബശിവൻ, കഥ -ബിജോയ് കണ്ണൂർ, സംഭാഷണം - ദേവിക എൽ.എസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സജി അടൂർ, അസോസിയേറ്റ് ഡയറക്ടർ - നന്ദൻ, പ്രൊഡക്ഷൻ മാനേജർ - എസ് ആർ ശിവരുദ്രൻ, ഗാനരചന - ഹരികൃഷ്ണൻ വണ്ടകത്തിൽ, സംഗീതം - ജോജോ കെൻ (ഗായികയും എംഎൽഎയുമായ ദലീമയുടെ ഭർത്താവ്), ആലാപനം - ഇക്ബാൽ കണ്ണൂർ, ഫിൻ ബിജോയ്, ഫാത്തിമ, പ്രിയ ബൈജു, പശ്ചാത്തലസംഗീതം - ജിയോ പയസ്, ചമയം - അമൽദേവ് ജെ.ആർ, കല - അഖിൽ ജോൺസൺ, കോസ്റ്റ്യൂം - അഭിലാഷ് എസ്.എസ്, സ്‌റ്റുഡിയോ - ഐക്കൺ മൾട്ടിമീഡിയ തിരുവനന്തപുരം, ഡിസൈൻസ് - ടെറസോക്കോ ഫിലിംസ്, സ്റ്റിൽസ് - ഉദയൻ പെരുമ്പഴുതൂർ, പിആർ - അജയ് തുണ്ടത്തിൽ.  

Related articles

See all
Popular News

സൂരി നായകനാകുന്ന പുതിയ ചിത്രത്തിന് ചെന്നൈയിൽ തുടക്കം; നായികയായി രജിഷ വിജയൻ, ക്ലാപ്പടിച്ച്...

Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

കേരളത്തിൽ റെക്കോർഡിട്ട് 'ജയിലർ 2' റിലീസ്; 800 സ്ക്രീനുകളിൽ 4000-ലധികം ഷോകൾ, ചിത്രം തിയേറ്റ...

Popular News

മറ്റുള്ളവർക്ക് പ്രേരണയാകട്ടെ'; 400 കുടുംബങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് രശ്മിക മന്ദാന

Save your stories

Sign in