Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

UTTARAKHAND HELICOPTER CRASH| ഉത്തരാഖണ്ഡ് ഹെലികോപ്റ്റര്‍ അപകടം: പൈലറ്റ് ഉള്‍പ്പടെ ഏഴ് പേര്‍ മരിച്ചു

UTTARAKHAND HELICOPTER CRASH|  ഉത്തരാഖണ്ഡ് ഹെലികോപ്റ്റര്‍ അപകടം: പൈലറ്റ് ഉള്‍പ്പടെ ഏഴ് പേര്‍ മരിച്ചു
ഉത്തരാഖണ്ഡ് ഹെലികോപ്റ്റര്‍ അപകടത്തില്‍ പൈലറ്റ് ഉള്‍പ്പടെ ഏഴ് മരണം. കേദാര്‍നാഥിലേക്കുള്ള തീര്‍ത്ഥാടകസംഘമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. പൈലറ്റ് രാജ്വീര്‍, വിക്രം റാവത്ത്, വിനോദ്, ത്രിഷ്ടി സിംഗ്, രാജ്കുമാര്‍, ശ്രദ്ധ, പത്ത് വയസുകാരി റാഷി തുടങ്ങിയവരാണ് മരിച്ചത്. ആര്യന്‍ ഏവിയേഷന്റെ ഹെലികോപ്റ്ററാണ് അപകടത്തില്‍ പെട്ടത്. ഗുപ്തകാശിയില്‍ നിന്ന് ഉത്തരാഖണ്ഡിലെ കേദാര്‍നാഥിലേക്ക് പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ ഗൗരികുണ്ഡിലെ കാടുകളില്‍ തകര്‍ന്നു വീഴുകയായിരുന്നു. കേദാര്‍നാഥ് താഴ്വരയിലെ മോശം കാലാവസ്ഥയെ തുടര്‍ന്നാണ് അപകടമെന്നാണ് വിലയിരുത്തല്‍. കാലാവസ്ഥ മോശമായതിനാലാണ് ഹെലികോപ്റ്റര്‍ വഴിതെറ്റിയതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. ഹെലികോപ്റ്റര്‍ അപകടത്തിന് പിന്നാലെ, സാങ്കേതിക വിദഗ്ധരുടെ ഒരു കമ്മിറ്റി രൂപീകരിക്കാന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ചീഫ് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചു. ഹെലികോപ്റ്റര്‍ പ്രവര്‍ത്തനങ്ങളുടെ എല്ലാ സുരക്ഷാ, സാങ്കേതിക വശങ്ങളും ഈ കമ്മിറ്റി സമഗ്രമായി അവലോകനം ചെയ്യുകയും പുതിയ എസ്ഒപി തയ്യാറാക്കുകയും ചെയ്യും. കൂടാതെ ഹെലികോപ്റ്റര്‍ സേവനങ്ങള്‍ പൂര്‍ണ്ണ സുരക്ഷയോടെയും സുതാര്യതയോടെയും എല്ലാ നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ക്കും അനുസൃതമായും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും.

Related articles

See all
Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Popular News

"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി

Popular News

ഗ്യാനേഷ് കുമാറിനെതിരെ എൻ.എസ്.യു.ഐ മാർച്ചും പ്രതിഷേധവും; ബാരിക്കേഡുകൾ തകർത്ത് വിദ്യാർഥികൾ

Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ; ഡൽഹിയിൽ ഇന്ന് പ്രതിഷേധ മാർ...

Save your stories

Sign in