Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

DONALD TRUMP| ഇറാന് വീണ്ടും മുന്നറിയിപ്പുമായി അമേരിക്ക; 'ഇസ്രയേലിനെ ഉന്മൂലനം ചെയ്യാനുള്ള ലക്ഷ്യം ഉപേക്ഷിക്കണം'

DONALD TRUMP| ഇറാന് വീണ്ടും മുന്നറിയിപ്പുമായി അമേരിക്ക; 'ഇസ്രയേലിനെ ഉന്മൂലനം ചെയ്യാനുള്ള ലക്ഷ്യം ഉപേക്ഷിക്കണം'
ഇസ്രയേലിനെ ഉന്മൂലനം ചെയ്യാനുള്ള ലക്ഷ്യം ഉപേക്ഷിക്കാന്‍ ഇറാനോട് ആവശ്യപ്പെട്ട് അമേരിക്ക. പശ്ചിമേഷ്യയില്‍ പതിറ്റാണ്ടുകളായി ഇറാന്‍ നാശമുണ്ടാക്കുന്നുവെന്ന് യുഎന്നില്‍ യുഎസ് പ്രതിനിധി കുറ്റപ്പെടുത്തി. അമേരിക്കയുടെ സൈനിക നടപടി ഇറാന്റെ ഭീഷണി തടയാനെന്നും യുഎന്നില്‍ നല്‍കിയ വിശദീകരണത്തില്‍ പ്രതിനിധി പറഞ്ഞു. എന്നാല്‍ ഇറാനില്‍ നടന്ന ആക്രമണത്തിനെതിരെ വൈറ്റ് ഹൗസിന് മുന്നില്‍ ജനങ്ങള്‍ പ്രതിഷേധിച്ചിരുന്നു. അമേരിക്കയുടെ ആക്രമണത്തില്‍ ഇറാനിലെ ഇസ്ഫഹന്‍ ആണവ നിലയത്തിലുണ്ടായത് കനത്ത നാശമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആക്രമണത്തെ അമേരിക്ക ന്യായീകരിച്ചിരിക്കെ, ഹോര്‍മൂസ് കടലിടുക്ക് അടയ്ക്കുമെന്ന് ഇറാനും പ്രഖ്യാപിച്ചു. ഇന്ധന വില ഉയരാന്‍ കാരണമാകുമെന്നതിനാല്‍ ലോകരാജ്യങ്ങളെല്ലാം ഇതോടെ ആശങ്കയിലാണ്. ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ സൈനികാക്രമണങ്ങള്‍ ഇറാന്റെ ആണവ പദ്ധതിയെ പൂര്‍ണ്ണമായും തകര്‍ത്തുവെന്നാണ് അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി അവകാശപ്പെട്ടത്. 'ഓപ്പറേഷന്‍ മിഡ്നൈറ്റ് ഹാമര്‍' എന്ന് പേരിട്ട ഈ സൈനിക നടപടിയിലൂടെ ഇറാനിലെ പ്രധാന ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങളായ നതാന്‍സ്, ഇസ്ഫഹാന്‍, ഫോര്‍ഡോ എന്നിവിടങ്ങളിലാണ് അമേരിക്ക ആക്രമണം നടത്തിയത്. 125ലധികം സൈനിക വിമാനങ്ങള്‍ പങ്കെടുത്ത ആക്രമണത്തില്‍ ബി-2 സ്റ്റെല്‍ത്ത് ബോംബറുകള്‍ അടക്കം ഉണ്ടായിരുന്നു. ലോകത്ത് മറ്റൊരു രാജ്യത്തിനും ഇത്തരമൊരു ഓപ്പറേഷന്‍ നടത്താന്‍ കഴിയില്ലെന്നാണ് യുഎസ് പറയുന്നത്.

Related articles

See all
Popular News

യു.എസ് നടപടിയിൽ കേന്ദ്രത്തിന് കടുത്ത വിമർശനം: പ്രതികരിക്കാൻ ഭയക്കുന്ന പ്രധാനമന്ത്രി വിദേശന...

Latest News

ട്രംപിന്റെ 'നരകകുഴി' പരാമർശം: മോദിയുടെ മൗനത്തെ കടന്നാക്രമിച്ച് കോൺഗ്രസ്

Latest News

മോദി 'സറണ്ടർ' ചെയ്തു; അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങിയത് സ്വന്തം പ്രതിച്ഛായ സംരക്ഷിക്കാനെന...

Latest News

ദേശീയവാദം വെറും തിരഞ്ഞെടുപ്പ് സ്റ്റണ്ട്; അമേരിക്കൻ വിപണിയെ പേടിച്ച് മോദി അടിയറവ് പറഞ്ഞു

Save your stories

Sign in