Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കാസര്‍കോട് പള്ളഞ്ചി പാലത്തിനടിയില്‍ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

കാസര്‍കോട് പള്ളഞ്ചി പാലത്തിനടിയില്‍ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
ദമ്പതികളെന്ന് സംശയിക്കുന്ന സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹം പാലത്തിനടിയിലെ ഡ്രൈനേജില്‍ കണ്ടെത്തി. ആദൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പള്ളഞ്ചി പാലത്തിനടിയിലെ ഡ്രൈനേജിലാണ് 55 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെയും 50 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെയും മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ 9.30 മണിയോടെ നാട്ടുകാരാണ് മൃതദേഹം കണ്ട് വിവരം ആദൂര്‍ പോലീസില്‍ അറിയിച്ചത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചവര്‍ അഡൂര്‍ ഭാഗത്തുള്ളവരാണെന്ന സൂചന ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇവരുടെ പേരുവിവരങ്ങളോ മറ്റോ ലഭ്യമല്ല. വിവരമറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് അഡൂര്‍ പള്ളെഞ്ചി പാലത്തിനടിയിലെത്തിയത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. വിശദമായ പരിശോധന നടത്തിയാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയുള്ളൂ. സമീപത്തുനിന്നും വാട്ടര്‍ ബോട്ടില്‍ കണ്ടെത്തിയിട്ടുണ്ട്.

Related articles

See all
Popular News

തുലാമാസാരംഭത്തിൽ ഗുരുവായൂരപ്പന് വഴിപാടായി കൺവേയർ ഡിഷ് വാഷ് മെഷീനും 4000 പാത്രങ്ങളും സമർപ്പ...

Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Popular News

10 ലക്ഷം തന്നില്ലെങ്കിൽ കൊടികുത്തും; കോർപ്പറേഷൻ ഭരണത്തിന്റെ തണലിൽ സി.പി.എം കൗൺസിലര്‍ അജിയു...

Popular News

വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര...

Save your stories

Sign in