Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സെക്രട്ടറിയേറ്റിന്‍റെ മൂന്ന് ഗേറ്റുകളും ഉപരോധിച്ച് യുഡിഎഫ്

സെക്രട്ടറിയേറ്റിന്‍റെ മൂന്ന് ഗേറ്റുകളും ഉപരോധിച്ച്  യുഡിഎഫ്
യൂണിവേഴ്‌സിറ്റി, പി.എസ്.സി പരീക്ഷ ക്രമക്കേടിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടും സർക്കാരിന്‍റെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ചും യു.ഡി.എഫ് പ്രവർത്തകർ ഇപ്പോൾ സെക്രട്ടറിയേറ്റ് ഉപരോധിക്കുകയാണ്. സെക്രട്ടറിയേറ്റിന്‍റെ മൂന്ന് ഗേറ്റുകളും ഉപരോധിച്ച് കൊണ്ടാണ് യു.ഡി.എഫിന്‍റെ പ്രതിഷേധം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉപരോധസമരം ഉദ്ഘാടനം ചെയ്യും. മറ്റ് പ്രമുഖ നേതാക്കളും പങ്കെടുക്കും. ഉച്ചക്ക് ഒരു മണി വരെ ഉപരോധസമരം നീണ്ടു നിൽക്കും. യൂണിവേഴ്സിറ്റി കോളേജിലെ അക്രമത്തിനും ക്രമക്കേടുകള്‍ക്കും മേല്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുക, പി.എസ്.സി പരീക്ഷ തട്ടിപ്പ് സിബിഐ അന്വേഷിക്കുക എന്നിവ പ്രധാന വിഷയങ്ങളായി ഉന്നയിക്കുമ്പോള്‍തന്നെ വർധിച്ചു വരുന്ന വിലകയറ്റം, വൈദ്യുതി ചാർജ് വർധന, കാരുണ്യ പദ്ധതി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ അട്ടിമറിക്കല്‍, പൊലീസ് അതിക്രമങ്ങള്‍, പ്രവാസികളും വ്യവസായ സംരംഭകരും നേരിടുന്ന പ്രശ്നങ്ങള്‍ എന്നിവയും ഉപരോധത്തിൽ വിഷയങ്ങളാകും.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in