Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

അമേരിക്കന്‍ ഉപരോധം: ഇറാനിയന്‍ വിമാനക്കമ്പനികള്‍ക്ക് വിലക്കേര്‍പ്പെടുത്തി യു.എ.ഇ; സര്‍വീസുകള്‍ നിര്‍ത്തിവെച്ചു

അമേരിക്കന്‍ ഉപരോധം: ഇറാനിയന്‍ വിമാനക്കമ്പനികള്‍ക്ക് വിലക്കേര്‍പ്പെടുത്തി യു.എ.ഇ; സര്‍വീസുകള്‍ നിര്‍ത്തിവെച്ചു

അബുദാബി: അമേരിക്കന്‍ ഉപരോധത്തെ തുടര്‍ന്ന് ഇറാനിയന്‍ വിമാനക്കമ്പനികളുടെ സര്‍വീസുകള്‍ക്ക് യു.എ.ഇ. വിലക്കേര്‍പ്പെടുത്തി. യു.എ.ഇയില്‍ നിന്ന് ഇറാനിലേക്കും തിരിച്ചുമുള്ള എല്ലാ ഇറാനിയന്‍ ഏവിയേഷന്‍ സര്‍വീസുകളും അനിശ്ചിതകാലത്തേക്ക് റദ്ദാക്കിയതായി ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

ഇറാനിയന്‍ എയര്‍ലൈനുകള്‍ ലോകത്തെ മറ്റ് വിമാനത്താവളങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ടുള്ള യു.എസ് ഉപരോധത്തിന്റെ പശ്ചാത്തലത്തിലാണ് യു.എ.ഇയും കടുത്ത തീരുമാനത്തിലേക്ക് കടന്നത്. പശ്ചിമേഷ്യന്‍ മേഖലയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കെ, ഇറാനുമേലുള്ള സാമ്പത്തിക സമ്മര്‍ദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. യു.എ.ഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ 'വാം' വഴിയാണ് അതോറിറ്റി സര്‍വീസ് നിരോധന ഉത്തരവ് പുറത്തുവിട്ടത്.

യു.എ.ഇയുടെ വാണിജ്യ തലസ്ഥാനമായ ദുബായ് അടക്കമുള്ള നഗരങ്ങള്‍ ഇറാനിയന്‍ വിമാനക്കമ്പനികളുടെ പ്രധാന ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ്. വ്യാപാരാവശ്യങ്ങള്‍ക്കായും മറ്റും വന്‍തോതില്‍ ഇറാനിയന്‍ പൗരന്മാര്‍ യു.എ.ഇയില്‍ കഴിയുന്നുണ്ട്. വിലക്ക് നിലവില്‍ വന്നതോടെ മേഖലയിലെ വിമാന സര്‍വീസുകള്‍ കടുത്ത പ്രതിസന്ധിയിലാകും. ഔദ്യോഗിക വിവരങ്ങള്‍ മാത്രം പൊതുജനങ്ങള്‍ പിന്തുടരണമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അഭ്യര്‍ഥിച്ചു.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Popular News

അമേരിക്കന്‍ എലിമെന്ററി സ്‌കൂളില്‍ വെടിവയ്പ്പ്: നാല് പേര്‍ കൊല്ലപ്പെട്ടു; പതിനാറുകാരനായ അക്...

Popular News

6500 കോടിയുടെ തട്ടിപ്പിന് ശ്രമിച്ച രാജ്യാന്തര കുറ്റവാളി സംഘം ഷാര്‍ജയില്‍ പിടിയില്‍ ; 12 രാ...

Popular News

അമേരിക്കയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ കൂട്ടക്കൊലപാതകത്തിന് പദ്ധതിയിട്ട 19-കാരന്‍ അറസ്റ്റ...

Save your stories

Sign in