Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കർണാടകയില്‍ ബിജെപിയെ ഞെട്ടിച്ച് രണ്ട് നേതാക്കളും പ്രവർത്തകരും കോണ്‍ഗ്രസില്‍ ചേർന്നു; കൂടുതല്‍ പേർ വരുമെന്ന് ഡി.കെ ശിവകുമാർ

കർണാടകയില്‍ ബിജെപിയെ ഞെട്ടിച്ച് രണ്ട് നേതാക്കളും പ്രവർത്തകരും കോണ്‍ഗ്രസില്‍ ചേർന്നു; കൂടുതല്‍ പേർ വരുമെന്ന് ഡി.കെ ശിവകുമാർ
  ബംഗളുരു: കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്കു തിരിച്ചടിയായി നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. രണ്ട് ബിജെപി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേർന്നു. എച്ച്.ഡി തമ്മയ്യ, കെ.എസ്‍ കിരൺ കുമാർ എന്നീ നേതാക്കള്‍ക്കൊപ്പം നൂറിലേറെ പ്രാദേശിക നേതാക്കളും പ്രവർത്തകരും കോണ്‍ഗ്രസിലേക്കെത്തി. കർണാടക പിസിസി അധ്യക്ഷൻ ഡി.കെ ശിവകുമാറിന്‍റെ നേതൃത്വത്തില്‍  ഇവരെ കോൺഗ്രസിലേക്കു സ്വീകരിച്ചു. ‘‘കര്‍ണാടകയില്‍ ബിജെപിയിലെ പല നേതാക്കളും പ്രവർത്തകരും കോണ്‍ഗ്രസിലേക്കു വരാൻ ആഗ്രഹിക്കുന്നുണ്ട്. കൂടുതല്‍ പേർ കോണ്‍ഗ്രസിലേക്ക് വരും. അവരുടെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. കർണാടകയിൽ മാറ്റം വരണമെന്ന് അവർ ആഗ്രഹിക്കുന്നു. അഴിമതിയിൽ മുങ്ങിക്കുളിച്ച ഈ ഭരണത്തിനു പകരം സദ്ഭരണം വരണം. കർണാടകയുടെ പുരോഗതിയാണ് അവർക്ക് വേണ്ടത്’’– ഡി.കെ ശിവകുമാർ പറഞ്ഞു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി രവിയുടെ അനുയായിയായ എച്ച്.ഡി തമ്മയ്യയും മുൻ മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയുടെ അനുയായി കിരൺ കുമാറും പാർട്ടി വിട്ടത് ബിജെപിക്ക് കനത്ത തിരിച്ചടിയാണ്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, യെദിയൂരപ്പ എന്നിവർ‌ക്ക് കിരൺ കുമാർ രാജിക്കത്ത് കൈമാറി.

Related articles

See all
Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Save your stories

Sign in