Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

RAHUL GANDHI| 'ട്രംപ് പറഞ്ഞു; മോദി അക്ഷരംപ്രതി അനുസരിച്ചു'-പരിഹസിച്ച് രാഹുല്‍ ഗാന്ധി

RAHUL GANDHI| 'ട്രംപ് പറഞ്ഞു; മോദി അക്ഷരംപ്രതി അനുസരിച്ചു'-പരിഹസിച്ച് രാഹുല്‍ ഗാന്ധി
ബിജെപിക്കും ആര്‍എസ്എസിനും എപ്പോഴും കീഴടങ്ങുന്ന സ്വഭാവമെന്ന് ലോക്‌സഭ പതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഡൊണാള്‍ഡ് ട്രംപിന്റെ കോള്‍ വന്നപ്പോള്‍ മോദി പരാജയം സമ്മതിച്ചു. എന്നാല്‍ 1971ല്‍ ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തി. വമ്പന്‍ ശക്തികള്‍ക്കുമുമ്പില്‍ കോണ്‍ഗ്രസ് ഒരിക്കലും തലകുനിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ബോപാലിലെ കോണ്‍ഗ്രസ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ-പാക് വെടിനിര്‍ത്തലിന് ഇന്ത്യ തയ്യാറായത് അമേരിക്കയുടെ ഇടപെടല്‍ മൂലമാണെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ എല്ലാം നിര്‍ത്താന്‍ ട്രംപ് വിളിച്ച് ആവശ്യപ്പെട്ടുവെന്നും മോദി അത് അക്ഷരംപ്രതി അനുസരിച്ചുവെന്നും രാഹുല്‍ പരിഹസിച്ചു. ഭോപ്പാലില്‍ കോണ്‍ഗ്രസ് പാര്‍ട്ടി സംഘടിപ്പിച്ച 'സംഗതന്‍ ശ്രജന്‍ അഭിയാന്‍' പരിപാടിയുടെ ഭാഗമായിട്ടാണ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചത്. 'ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരെ എനിക്കിപ്പോ നന്നായി അറിയാം. 1971-ലെ യുദ്ധത്തിന്റെ കാലത്ത് ഇന്ദിരാ ഗാന്ധി എടുത്ത ഉറച്ച തീരുമാനങ്ങളെ ഉയര്‍ത്തിക്കാട്ടിയായിരുന്നു രാഹുലിന്റെ പരിഹാസം.

Related articles

See all
Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Popular News

"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി

Popular News

ഗ്യാനേഷ് കുമാറിനെതിരെ എൻ.എസ്.യു.ഐ മാർച്ചും പ്രതിഷേധവും; ബാരിക്കേഡുകൾ തകർത്ത് വിദ്യാർഥികൾ

Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ; ഡൽഹിയിൽ ഇന്ന് പ്രതിഷേധ മാർ...

Save your stories

Sign in