ഭോപ്പാല്‍: മധ്യപ്രദേശില്‍ വിജയദശമി ആഘോഷങ്ങള്‍ക്കിടെയുണ്ടായ ദാരുണമായ അപകടത്തില്‍ പത്തുപേര്‍ മരിച്ചു. വിഗ്രഹ നിമഞ്ജനത്തിന് ശേഷം ആളുകളുമായി മടങ്ങുകയായിരുന്ന ട്രാക്ടര്‍ ട്രോളി പുഴയിലേക്ക് മറിഞ്ഞാണ് ദുരന്തമുണ്ടായത്.
ആബന നദിയില്‍വെച്ചാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. പരിക്കേറ്റ നിരവധി പേരെ രക്ഷാപ്രവര്‍ത്തകര്‍ കരയ്ക്കെത്തിച്ച് ആശുപത്രിയല്‍ പ്രവേശിപ്പിച്ചു. അപകട സമയത്ത് ട്രോളിയില്‍ 20-ഓളം പേര്‍ ഉണ്ടായിരുന്നുവെന്നാണ് സൂചന. കൂടുതല്‍ പേര്‍ പുഴയില്‍ അകപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താനായി പൊലീസും ദുരന്ത നിവാരണ സേനയും തിരച്ചില്‍ തുടരുകയാണ്.